SignIn
Kerala Kaumudi Online
Saturday, 20 April 2024 6.12 AM IST

ഓസ്കാർ ഇന്നറിയാം, നാട്ടു നാട്ടുവിൽ പ്രതീക്ഷയോടെ ഇന്ത്യ

rrr

ലോസ്ആഞ്ചലസ് : സ്ലംഡോഗ് മില്യനയറിന് ശേഷം ലോക സിനിമയുടെ നെറുകയിൽ ഇന്ത്യൻ ആരവം നിറയുമോ എന്ന് ഇന്ന് അറിയാം. ലോസ്ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ അരങ്ങേറുന്ന 95ാമത് ഓസ്കാർ പുരസ്കാര വിജയികളെ ഇന്ന് രാവിലെ 5.30 മുതൽ ഇന്ത്യക്കാർ അറിഞ്ഞു തുടങ്ങും.

ഈണവും താളവും കൊണ്ട് പാശ്ചാത്യ ലോകത്തെ നൃത്തം ചെയ്യിച്ച ' നാട്ടു നാട്ടു" വിലേക്കാണ് ഇന്ത്യൻ ആരാധകർ നെഞ്ചിടിപ്പോടെ നോക്കുന്നത്. എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ഹിറ്റായ ' ആർ.ആർ.ആറി"ലെ ഈ തകർപ്പൻ ഗാനം ഒറിജനൽ സോംഗ് വിഭാഗത്തിൽ ഓസ്കാർ നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. 2009ൽ ഗുൽസാറിന്റെ വരികളിൽ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ സ്ലംഡോഗ് മില്യനയറിലെ ' ജയ് ഹോ " എന്ന മാസ്റ്റർപീസ് ഹിറ്റിലൂടെ ഇന്ത്യയിലേക്ക് ഓസ്കാർ എത്തിയ അതേ കാറ്റഗറി.

ഗോൾഡൻ ഗ്ലോബിലടക്കം നാട്ടു നാട്ടു നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സംഗീത സംവിധായകൻ എം.എം. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും. ലേഡി ഗാഗ, റിയാന്ന തുടങ്ങിയവ വമ്പൻമാരോടാണ് നാട്ടു നാട്ടു ഏറ്റുമുട്ടുന്നത്.

ഓൾ ദാറ്റ് ബ്രീത‌്‌സ് ( മികച്ച ഡോക്യമെന്ററി ഫീച്ചർ ), ദ എലിഫെന്റ് വിസ്പേഴ്സ് ( മികച്ച ഡോക്യമെന്ററി - ഷോർട്ട് സബ്ജകറ്റ് ) എന്നിവയും നാട്ടു നാട്ടുവിന് പുറമേ ഇന്ത്യയിൽ നിന്ന് ഓസ്കാർ വേദിയിൽ എത്തിയത് അഭിമാന നിമിഷമാണ്. അവതാരകരുടെ കൂട്ടത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണുമുണ്ട്.

 കടുത്ത പോരാട്ടം

ജർമ്മൻ ചിത്രമായ ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്,​ അവതാർ: ദ വേ ഒഫ് വാട്ടർ,​ ദ ബൻഷീസ് ഒഫ് ഇനിഷെറിൻ,​ എൽവിസ്,​ എവിരിത്തിംഗ് എവിരി‌വെയർ ഓൾ അ​റ്റ് വൺസ്,​ ദ ഫേബിൾ മാൻസ്, ടാർ, ടോപ് ഗൺ: മാവറിക്, ട്രയാൻഗിംൾ ഒഫ് സാഡ്‌നെസ്, വിമൺ ടോക്കിംഗ് എന്നിവയാണ് മികച്ച ചിത്രത്തിനായി പോരാടുന്നത്.

ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ടാണ് സർവേകളിൽ മുന്നിലുള്ളത്. റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്‌ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ' എൽവിസി"ലെ അഭിനയത്തിന് ഓസ്റ്റിൻ ബട്‌ലർ മികച്ച നടൻമാരുടെ നോമിനേഷനിൽ മുന്നിൽ നിൽക്കുന്നു. കോളിൻ ഫാരൽ,​ ബ്രണ്ടൻ ഫ്രേസർ തുടങ്ങിയവരും ഒപ്പമുണ്ട്.

' ടാറി"ലെ അഭിനയത്തിലൂടെ നിരൂപക പ്രശംസ നേടിയ കേറ്റ് ബ്ലാൻചറ്റ് മികച്ച നടിമാരുടെ പട്ടികയിൽ തിളങ്ങിനിൽക്കുന്നു. അന ഡേ ആർമസ്, ആൻഡ്രിയ റൈസ്‌ബറോ, മിഷേൽ വില്യംസ് എന്നിവർക്കൊപ്പം ഏഷ്യൻ സാന്നിദ്ധ്യമായി മലേഷ്യൻ നടി മിഷേൽ യോയുമുണ്ട് ( എവിരിത്തിംഗ് എവിരിവെയർ ഓൾ അ​റ്റ് വൺസ് ).

മികച്ച സംവിധാനമടക്കം 11 നോമിനേഷനുകളാണ് എവിരിത്തിംഗ് എവിരിവെയർ ഓൾ അ​റ്റ് വൺസിന് ലഭിച്ചത്. 9 നോമിനേഷനുകളുമായി ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്, ദ ബൻഷീസ് ഒഫ് ഇനിഷെറിൻ, 8 നോമിനേഷനുമായി എൽവിസ് എന്നിവയും തൊട്ടുപിന്നിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.