കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു നാളെ (16) കൊച്ചിയിലെത്തും. നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളർ അവാർഡ് രാഷ്ട്രപതി സമ്മാനിക്കും. ഒപ്പം ഐ.എൻ.എസ് വിക്രാന്ത് സന്ദർശനവുമുണ്ട്.
നാളെ വൈകിട്ട് 4.30ന് ഫോർട്ടു കൊച്ചിയിൽ ഐ.എൻ.എസ് ദ്രോണാചാര്യയിലാണ് പ്രസിഡന്റ്സ് കളർ അവാർഡ് ചടങ്ങ്. പ്രത്യേക പതാകയും ഓഫീസർമാരുടെ യൂണിഫോമിൽ ധരിക്കുന്ന ബാഡ്ജും ഉൾപ്പെട്ടതാണ് അവാർഡ്.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ കൊച്ചി നഗരത്തിലും പശ്ചിമകൊച്ചി പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
രാഷ്ട്രപതിക്ക് ഗവർണറുടെ സദ്യ
തിരുവനന്തപുരം: സംസ്ഥാനത്ത് സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന് 17ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹോട്ടൽ ഗ്രാൻഡ്ഹയാത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സദ്യ നൽകും. മുഖ്യമന്ത്രി, മന്ത്രിമാർ അടക്കം 82പേർക്കാണ് സദ്യ. രാജ്ഭവനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഹോട്ടലിലാണ് രാഷ്ട്രപതി താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |