മന്ത്രി മുഹമ്മദ് റിയാസിനെതിരായ പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് വായിച്ചുനോക്കാവുന്നതാണെന്ന് ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.
എസ് എഫ് ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം കുറിച്ചതുമുതലുള്ള കാര്യങ്ങളാണ് ശിവൻകുട്ടിയുടെ കുറിപ്പിൽ പറയുന്നത്. മാനേജ്‌മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ എന്തവകാശമാണുള്ളതെന്ന് നേരത്തെ വി ഡി സതീശൻ ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശിവൻകുട്ടിയുടെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബഹു. മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക് ഇതൊന്ന് ഓടിച്ചു വായിച്ചു നോക്കാവുന്നതാണ്..
*എസ് എഫ് ഐ പ്രവർത്തകനായി രാഷ്ട്രീയ രംഗത്ത് തുടക്കം
*എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സെന്റ്.ജോസഫ് സ്കൂൾ യൂണിറ്റ് പ്രസിഡന്റ്
*പിന്നീട് യൂണിറ്റ് സെക്രട്ടറി
*ഫറൂഖ് കോളേജിൽ യൂണിറ്റ് സെക്രട്ടറി
*കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി
*എസ്എഫ്ഐ ജില്ലാ ഭാരവാഹി
*ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മുതൽ അഖിലേന്ത്യാ പ്രസിഡൻ്റ് വരെ
*സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെ
*വിദ്യാർത്ഥി - യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച കാലയളവിൽ കൊടിയ പോലീസ് അതിക്രമത്തിന് ഇരയായി
*വിദ്യാർത്ഥി യുവജന സമരം നയിച്ചതിൻ്റെ പേരിൽ വിവിധ ഘട്ടങ്ങളിൽ ആയി നൂറോളം ദിവസം ജയിൽ വാസം
*ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആയിരിക്കെ ദേശീയ തലത്തിൽ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തതിൻ്റെ പേരിൽ പോലീസ് അതിക്രമങ്ങൾക്ക് ഇരയായി
ശ്രീ. പി.എ. മുഹമ്മദ് റിയാസിനെ ലക്ഷ്യം വെക്കുന്നവർ ദേശീയ തലത്തിലെ ഫാസിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണം!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |