വയനാട്: മാനന്തവാടിയിൽ വന്യജീവി സങ്കേതത്തിൽ കരടിയുടെ ആക്രമണത്തിൽ 61കാരന് ഗുരുതര പരിക്ക്. കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണമുണ്ടായത്.
ഭാര്യ ബിന്ദുവിനൊപ്പം കാട്ടിലെത്തിയ രാജന് നേരെ കരടി ചാടി വീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിലും കരടി മാന്തുകയും കടിക്കുകയും ചെയ്തു. തുടർന്ന് രാജനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |