തിരുവനന്തപുരം:സഹജീവി സ്‌നേഹത്തിന്റെ മാതൃകയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വഴികാട്ടിയുമായിരുന്നു, അപ്രേം തിരുമേനി എന്ന് മന്ത്രി കെ.രാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സഹോദര സഭകളുമായും ഇതര മതവിഭാഗങ്ങളുമായും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനേതാക്കളുമായും ഊഷ്മളബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.
തന്റെ ചിന്തകൾ, അത് ദൈവശാസ്ത്രമായാലും സഭാശാസ്ത്രമായാലും തത്വശാസ്ത്രമായാലും രാഷ്ട്രീയമായാലും, സാധാരണ മനുഷ്യർക്ക് മനസിലാവുന്ന തരത്തിൽ സ്വതസിദ്ധമായ നർമ്മ ശൈലിയിലൂടെയാണ് അവതരിപ്പിച്ചിരുന്നത്.
സുറിയാനി സഭയുടെ പാരമ്പര്യത്തെയും ശേഷ്ഠതയെയും ലോകത്തിനു പരിചയപ്പെടുത്തിയ ചരിത്രകാരൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. തൃശൂരിലെ അദ്ദേഹത്തിന്റെ അരമന സൗഹൃദത്തിന്റെ ആലയമായിരുന്നു. ഒരുപാട് അനുഭവങ്ങൾ വ്യക്തിപരമായും നാടിനാകെയും സമ്മാനിച്ചു കൊണ്ടാണ് വലിയ ഇടയശ്രേഷ്ഠൻ മറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |