തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ തുക സഹകരണ സംഘങ്ങൾ മുഖേന ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ച് നൽകുന്നതിനായി വിതരണ ഏജന്റിന് ഗുണഭോക്താക്കൾ പണം നൽകേണ്ടതില്ലെന്ന് ധനവകുപ്പ് അറിയിച്ചു.ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ അറിയിക്കണം. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്കും ഏജന്റുമാർക്കുമുള്ള ഇൻസെന്റീവ് പൂർണമായും സർക്കാരാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |