തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളവിതരണപ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രി ആന്റണി രാജു, അംഗീകൃത തൊഴിലാളി സംഘടനകളുമായി ഇന്നലെ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. ചർച്ച നാളെ നടന്നേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഗഡുക്കളായി ശമ്പളം നൽകുന്നതിനെ തൊഴിലാളി സംഘടനകൾ ഒന്നടങ്കം എതിർക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂണിയനുകളെ മന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചർച്ച നടന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല.
ശമ്പളവിതരണം ഗഡുക്കളായി തുടരാനാണ് തീരുമാനമെങ്കിൽ സമരം ശക്തമാക്കാനും പണിമുടക്കാനുമാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെതീരുമാനം. ടി.ഡി.എഫും ബി.എം.എസും പൊതു സമരമുന്നണി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയിട്ടുണ്ട്. പണിമുടക്ക് ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു.
ഏപ്രിൽ അഞ്ചിനാണ് മാർച്ചിലെ ശമ്പളം നൽകേണ്ടത്. സർക്കാരിൽ നിന്നും 70 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |