SignIn
Kerala Kaumudi Online
Thursday, 25 April 2024 4.00 AM IST

വേണ്ടാ... കാട്ടാനപ്പേടി

elephant

പയ്യാവൂർ: കാട്ടാനകളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പയ്യാവൂർ പഞ്ചായത്തിലെ സൗരോർജ്ജ തൂക്കുവേലി നിർമ്മാണം പൂർത്തിയായി. ഉളിക്കൽ പഞ്ചായത്തിലെ ആനപ്പാറ മുതൽ എരുവേശി പഞ്ചായത്തിലെ വഞ്ചിയം വരെ 11കിലോമീറ്റർ നീളത്തിൽ 80 ലക്ഷം രൂപ ചിലവഴിച്ചാണ് വേലി നിർമ്മിച്ചത്. ഇവയുടെ മേൽനോട്ടത്തിനായി മാസം 15000 രൂപ ശമ്പളത്തിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ രണ്ട് ജീവനക്കാരെയും നിശ്ചയിച്ചു കഴിഞ്ഞു.

ജില്ലാ പഞ്ചായത്ത് 45 ലക്ഷവും പയ്യാവൂർ ഗ്രാമ പഞ്ചായത്ത് 30 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും ചിലവിട്ടാണ് 20 അടി ഉയരമുള്ള വേലിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. വനംവകുപ്പ് മേൽനോട്ടം വഹിച്ച പദ്ധതിയുടെ നിർമ്മാണ ചുമതല കേരള പൊലീസ്‌ ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന് ആയിരുന്നു. ഇവർക്കുവേണ്ടി മൈസൂരിലെ നേച്ചർ ഫെൻസ് എന്ന സ്വകാര്യ സ്ഥാപനമാണ് പ്രവർത്തനം നടത്തിയത്.
നാട്ടുകാരുടെ സഹകരണത്തോടെ 2021 ഡിസംബറിലായിരുന്നു വേലി പണിയേണ്ട സ്ഥലം വൃത്തിയാക്കി അടിസ്ഥാന സൗകര്യ വികസന പ്രവർത്തനം ആരംഭിച്ചത്. ആകെ 14 കിലോമീറ്റർ ആണ് പയ്യാവൂർ പഞ്ചായത്തിൽ വനാതിർത്തി. മൂന്ന് കിലോമീറ്റർ നീളത്തിൽ നേരത്തെ വനംവകുപ്പ് പണിത ആനവേലിയുണ്ട്.

ഇനി ഉളിക്കലും ഉദയഗിരിയും എരുവേശിയും

ഒരു വർഷത്തിനുള്ളിൽ ഉളിക്കൽ,​ ഉദയഗിരി,​ എരുവേശി പഞ്ചായത്തുകളിലായി 34.2 കിലോമീറ്റർ നീളത്തിൽ സൗരോർജ തൂക്കുവേലി നിർമാണം പൂർത്തിയാകും. ഉളിക്കൽ പഞ്ചായത്തിൽ ആനപ്പാറ മുതൽ കൂട്ടുപുഴ വരെ 14.5 കിലോമീറ്ററും ഉദയഗിരിയിൽ അപ്പർ ചീക്കാട് മുതൽ ജോസ്ഗിരി വരെ 13 കിലോമീറ്ററും​ എരുവേശി പഞ്ചായത്തിൽ വഞ്ചിയം മുതൽ പൊട്ടൻപ്ലാവ് വരെ 5.2 കിലോമീറ്ററിലുമാണ് വേലി നിർമ്മിക്കുക.

ഉളിക്കലിൽ ജില്ലാ പഞ്ചായത്ത് വിഹിതം 35 ലക്ഷത്തിനൊപ്പം ഗ്രാമ പഞ്ചായത്ത് വക 5 ലക്ഷം ഉൾപ്പെടെ 40 ലക്ഷം രൂപയും,​ ഉദയഗിരിയിൽ ജില്ലാ പഞ്ചായത്ത് വിഹിതം 50 ലക്ഷവും ബ്ളോക്ക് പഞ്ചായത്ത് 5 ലക്ഷം,​ ഗ്രാമ പഞ്ചായത്ത് വക 15 ലക്ഷം ഉൾപ്പെടെ 70 ലക്ഷം രൂപയും എരുവേശിയിൽ ജില്ലാ പഞ്ചായത്ത് വിഹിതം 35 ലക്ഷവും ഗ്രാമ പഞ്ചായത്ത് വക 5 ലക്ഷവുമുൾപ്പെടെ 40 ലക്ഷവും വനംവകുപ്പിന് കൈമാറിക്കഴിഞ്ഞു. പദ്ധതി പൂർത്തീകരണത്തിന് മൂന്ന് പഞ്ചായത്തുകൾക്കും അടുത്ത സാമ്പത്തിക വർഷവും ജില്ലാ പഞ്ചായത്തിൽ നിന്ന് സഹായം വാഗ്ദാനം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു.

ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും സൗരോർജ്ജ തൂക്കുവേലി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. രാത്രി മുഴുവനായും പകൽ സമയത്ത് ചില നേരങ്ങളിലും പ്രവർത്തിപ്പിക്കുന്നുണ്ട്.

-സാജു സേവ്യർ, പ്രസിഡന്റ്,​ പയ്യാവൂർ പഞ്ചായത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.