SignIn
Kerala Kaumudi Online
Friday, 20 September 2024 7.36 PM IST

ബി.ജെ.പി കുരുക്കിൽ 'റബർ' രാഷ്ട്രീയം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: റബറിന്റെ വില മുന്നൂറിലെത്തിച്ചാൽ കേന്ദ്ര സർക്കാരിനെ സഹായിക്കുമെന്ന തലശ്ശേരി

ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന കേരള രാഷ്ട്രീയത്തിൽ പുതിയ മുന്നൊരുക്കങ്ങൾക്ക് വിത്തു പാകി. സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ ഇത് മാറ്റുമോയെന്ന ആശങ്കിലാണ് ഭരണ,പ്രതിപക്ഷ മുന്നണികൾ.

കേരളത്തിൽ വേരു പിടിക്കാനാകാതെ വിഷമിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നത് ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ എങ്ങനെയും കൂടെ നിറുത്താനാണ്. ലവ് ജിഹാദ് ഉയർത്തിയിട്ടു പോലും നടക്കാതെ പോയ ആ സ്വപ്നം റബറിലൂടെ നടപ്പാകുമോ എന്നാണ് കണ്ടറിയേണ്ടത്. ത്രിപുരയിൽ അധികാരം നിലനിറുത്തിയതിനു തൊട്ടുപിന്നാലെ, കേരളത്തിലും അധികാരം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇതുമായി ചേർത്തുവായിക്കാം.

ഏതാനും വർഷങ്ങളായി കേരളത്തിലെ സഭാനേതൃത്വവും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നിരന്തര ചർച്ചകൾ നടക്കുന്നുണ്ട്. ബിഷപ്പിന്റെ പ്രസ്താവന ആ രീതിയിൽത്തന്നെയാണ് രാഷ്ട്രീയനേതൃത്വങ്ങൾ കാണുന്നത്. ബിഷപ്പിന്റെ വാക്കുകൾക്ക് രാഷ്ട്രീയമാനമില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അതിൽ രാഷ്ട്രീയുമുണ്ടെന്നത് വ്യക്തം. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും കരുതുന്നതു പോലെയാകണമെന്നില്ല കേരളത്തിലെ രാഷ്ട്രീയനീക്കം. ബിഷപ്പിന്റെ വാക്കുകളെ കത്തോലിക്ക കോൺഗ്രസ് പിന്തുണച്ചതിനെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

കേരളത്തിൽ നിന്നു ലോക്സഭാ സീറ്റ് ലഭിക്കാൻ കേന്ദ്രനേതൃത്വം ഏതറ്റം വരെയും പോകാൻ തയ്യാറായിരിക്കെയാണ് റബർ പ്രശ്നം ബി.ജെ.പിക്കു മുന്നിൽ വരുന്നത്.ക്രിസ്ത്യൻസഭകളുടെ പിന്തുണ കേരളത്തിൽ നിന്ന് ലോക്സഭ എം.പിമാരെന്നതിൽ ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഈ ലക്ഷ്യത്തിനു നേർക്കാണ് ബിഷപ്പ് ചൂണ്ട കൊരുത്തിരിക്കുന്നത്. .ബിഷപ്പിന്റേത് വികാര പ്രകടനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും, അത് അപ്രായോഗികമാണെന്ന ഇടതുനേതാക്കളുടെ നിരീക്ഷണവും കേരള രാഷ്ട്രീയം മാറിമറിയുമോയെന്ന് ആശങ്കയിലേക്കാണ് വിരൽചൂണ്ടുന്നത്.

സഭ നേരിടുന്ന

വെല്ലുവിളികൾ പലത്

കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രിസ്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ പലതാണ്. മതപരിവർത്തനത്തിന്റെ പേരിലുള്ള അക്രമങ്ങളാണ് അതിൽ മുഖ്യം. അതിലുമേറെയാണ് സഭയുടെ നിലനില്പിന്റെ പ്രശ്നങ്ങൾ.പ്രധാനമായും സാമ്പത്തികപ്രതിസന്ധി.വിദേശത്തുനിന്ന് ഫണ്ട് കൊണ്ടുവരുന്നതിനു കേന്ദ്രസർക്കാർ ചില്ലറ തടസ്സങ്ങളല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം വിദ്യാഭ്യാസ,സേവന പ്രവർത്തനങ്ങളും ആതുരാലയങ്ങളും എല്ലാം പ്രതിസന്ധി നേരിടുകയാണ്.പ്രശ്നം പരിഹരിക്കാൻ പല കുറി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി സഭാനേതൃത്വം ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ഗോവ,വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാനേതൃത്വം ബി.ജെ.പി യുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് ഈ പശ്ചാത്തലത്തിലാണ് . താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നതു കൊണ്ടാണ് കേരളത്തിലെ സഭകൾക്ക് പിടിച്ചുനിൽക്കാനായത്. അതിനു പുറമെയാണ് മലയോര,മധ്യതിരുവിതാംകൂർ മേഖലകളിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്ന റബറിന്റെ വിലയിടിവ്. 220 രൂപ ഉത്പാദനച്ചെലവും 120രൂപ വിലയുമുള്ള റബറുമായി ഇനിയും മുന്നോട്ടുപോകാൻ അവർക്കാകില്ല. കേന്ദ്രസർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഇരുവിഭാഗവുമായുള്ള ഒത്തുതീർപ്പിന് ഇതു വഴിവയ്ക്കാം.കേരളത്തിൽ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം,പത്തനംതിട്ട,തൃശൂർ, കാസർകോട് മണ്ഡലങ്ങളിൽ ക്രിസ്ത്യൻ വോട്ട് നിർണ്ണായകമാണ്

റ​ബ​ർ​ ​വി​ല​ 300​ ​രൂ​പ​യാ​ക്കി​യാൽ
ബി.​ജെ.​പി​യെ​ ​സ​ഹാ​യി​ക്കാം:
ത​ല​ശ്ശേ​രി​ ​ആ​ർ​ച്ച് ​ബി​ഷ​പ്

ആ​ല​ക്കോ​ട് ​(​ക​ണ്ണൂ​ർ​)​:​ ​റ​ബ​ർ​ ​വി​ല​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ 300​ ​രൂ​പ​യാ​ക്കി​യാ​ൽ​ ​ബി.​ജെ.​പി​യെ​ ​സ​ഹാ​യി​ക്കാ​മെ​ന്ന​ ​വാ​ഗ്ദാ​ന​വു​മാ​യി​ ​ത​ല​ശ്ശേ​രി​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​മാ​ർ​ ​ജോ​സ​ഫ് ​പാം​പ്ളാ​നി.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​ക്ക് ​ഒ​രു​ ​എം.​പി​പോ​ലു​മി​ല്ലെ​ന്ന​ ​വി​ഷ​മം​ ​കു​ടി​യേ​റ്റ​ ​ജ​ന​ത​ ​പ​രി​ഹ​രി​ച്ചു​ത​രു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പ്ര​സ്താ​വ​ന​ ​രാ​ഷ്ട്രീ​യ​ ​വി​വാ​ദ​മാ​യ​തി​നു​ ​പി​ന്നാ​ലെ,​ ​പ​റ​ഞ്ഞ​തി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ക​യാ​ണെ​ന്നും​ ​ആ​രോ​ടും​ ​അ​യി​ത്ത​മി​ല്ലെ​ന്നും​ ​ബി​ഷ​പ്പ് ​ആ​വ​ർ​ത്തി​ച്ചു.
കേ​ര​ള​ ​ക​ത്തോ​ലി​ക്കാ​ ​കോ​ൺ​ഗ്ര​സ് ​ത​ല​ശ്ശേ​രി​ ​അ​തി​രൂ​പ​ത​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ല​ക്കോ​ട് ​ടൗ​ണി​ൽ​ ​ന​ട​ത്തി​യ​ ​ക​ർ​ഷ​ക​ ​പ്ര​തി​ഷേ​ധ​ ​ജ്വാ​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​വേ​യാ​യി​രു​ന്നു​ ​ബി​ഷ​പ്പി​ന്റെ​ ​ബി.​ജെ.​പി​ ​അ​നു​കൂ​ല​ ​പ്ര​ഖ്യാ​പ​നം.
കേ​ര​ള​ത്തി​ൽ​ ​ക്രൈ​സ്ത​വ​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​ഒ​പ്പം​ ​കൂ​ട്ടാ​ൻ​ ​ബി.​ജെ.​പി​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്,​ ​സീ​റോ​ ​മ​ല​ബാ​ർ​ ​സ​ഭ​യി​ലെ​ ​ആ​ർ​ച്ച് ​ബി​ഷ​പ് ​ബി.​ജെ.​പി​ ​സ​ഹാ​യ​ ​വാ​ഗ്ദാ​ന​വു​മാ​യി​ ​രം​ഗ​ത്തു​വ​ന്ന​ത്.​ ​ര​ണ്ട് ​മു​ന്ന​ണി​ക​ളും​ ​ക​ർ​ഷ​ക​രെ​ ​സ​ഹാ​യി​ച്ചി​ല്ലെ​ന്ന​ ​പ​രാ​തി​ക്കു​ ​പി​ന്നാ​ലെ​യാ​ണി​ത്.


ബി​​​ഷ​​​പ്പ് ​​​പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്
ജ​​​ന​​​വി​​​കാ​​​രം:
കെ.​​​ ​​​സു​​​രേ​​​ന്ദ്രൻ

കൊ​​​ച്ചി​​​:​​​ ​​​ത​​​ല​​​ശേ​​​രി​​​ ​​​ആ​​​ർ​​​ച്ച് ​​​ബി​​​ഷ​​​പ്പ് ​​​ജോ​​​സ​​​ഫ് ​​​പാം​​​ബ്ലാ​​​നി​​​ ​​​പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത് ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​വി​​​കാ​​​ര​​​മാ​​​ണെ​​​ന്ന് ​​​ബി.​​​ജെ.​​​പി​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​കെ.​​​ ​​​സു​​​രേ​​​ന്ദ്ര​​​ൻ.​​​ ​​​ന​​​രേ​​​ന്ദ്ര​​​ ​​​മോ​​​ദി​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ലു​​​ള്ള​​​ ​​​വി​​​ശ്വാ​​​സ​​​മാ​​​ണി​​​ത്.
മോ​​​ദി​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി​​​ ​​​റ​​​ബ​​​ർ​​​ ​​​വി​​​ല​​​ ​​​വ​​​ർ​​​ദ്ധി​​​പ്പി​​​ച്ചു.​​​എ​​​ല്ലാ​​​ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​അ​​​ത്താ​​​ണി​​​ ​​​മോ​​​ദി​​​ ​​​സ​​​ർ​​​ക്കാ​​​രാ​​​ണ്.​​​ ​​​കേ​​​ന്ദ്ര​​​ത്തെ​​​ ​​​പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലും​​​ ​​​വ​​​ര​​​ണം.​​​ ​​​എ​​​ങ്കി​​​ലേ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ​​​കേ​​​ന്ദ്ര​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​വി​​​ക​​​സ​​​നം​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ല​​​ഭ്യ​​​മാ​​​കൂ.പോ​​​പ്പു​​​ല​​​ർ​​​ ​​​ഫ്ര​​​ണ്ട് ​​​പാ​​​ലാ​​​ ​​​ബി​​​ഷ​​​പ്പ് ​​​ഹൗ​​​സി​​​നെ​​​തി​​​രെ​​​ ​​​എ​​​ത്തി​​​യ​​​പ്പോ​​​ൾ​​​ ​​​ഓ​​​ടി​​​യൊ​​​ളി​​​ച്ച​​​യാ​​​ളാ​​​ണ് ​​​കേ​​​ര​​​ള​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​നേ​​​താ​​​വ് ​​​ജോ​​​സ് ​​​കെ.​​​ ​​​മാ​​​ണി​​​യെ​​​ന്നും​​​ ​​​സു​​​രേ​​​ന്ദ്ര​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.

രാ​​​ഷ്ട്രീ​​​യ​​​ ​​​മാ​​​റ്റ​​​ത്തി​​​ന്റെ
സൂ​​​ച​​​ന​:​കൃ​​​ഷ്ണ​​​ദാ​​​സ്

കോ​​​ഴി​​​ക്കോ​​​ട്:​​​ ​​​ത​​​ല​​​ശ്ശേ​​​രി​​​ ​​​ബി​​​ഷ​​​പ്പ് ​​​മാ​​​ർ​​​ ​​​ജോ​​​സ​​​ഫ് ​​​പാം​​​പ്ലാ​​​നി​​​യു​​​ടെ​​​ ​​​പ്ര​​​സ്താ​​​വ​​​ന​​​ ​​​സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് ​​​മു​​​തി​​​ർ​​​ന്ന​​​ ​​​ബി.​​​ജെ.​​​പി​​​ ​​​ദേ​​​ശീ​​​യ​​​ ​​​നി​​​ർ​​​വാ​​​ഹ​​​ക​​​ ​​​സ​​​മി​​​തി​​​യം​​​ഗം​​​ ​​​പി.​​​കെ.​​​കൃ​​​ഷ്ണ​​​ദാ​​​സ് ​​​പ​​​റ​​​ഞ്ഞു.

​​​ഇ​​​ട​​​ത് ,​​​വ​​​ല​​​ത് ​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ​​​ ​​​ജ​​​ന​​​ദ്രോ​​​ഹ​​​ ​​​ന​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​​​മ​​​നം​​​ ​​​നൊ​​​ന്ത​​​ ​​​പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്റെ​​​ ​​​അ​​​വി​​​ശ്വാ​​​സ​​​വും​​​ ​​​നി​​​രാ​​​ശ​​​യു​​​മാ​​​ണ് ​​​പ്ര​​​സ്താ​​​വ​​​ന​​​ ​​​സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​​​കേ​​​ന്ദ്ര​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ജ​​​നോ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​ക്രൈ​​​സ്ത​​​വ​​​ ​​​സ​​​ഭ​​​യു​​​ടെ​​​ ​​​വി​​​ശ്വാ​​​സം​​​ ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​ണി​​​ത്..​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​ദി​​​ശാ​​​മാ​​​റ്റ​​​ത്തി​​​ന്റെ​​​ ​​​ശു​​​ഭ​​​ ​​​സൂ​​​ച​​​ന​​​യാ​​​യി​​​ ​​​ബി.​​​ജെ.​​​പി​​​ ​​​ഇ​​​തി​​​നെ​കാ​​​ണു​​​ന്നു.

ബി​​​ഷ​​​പ്പി​​​ന്റേ​​​ത് ​​​വൈ​​​കാ​​​രിക
പ്ര​​​സ്താ​​​വ​​​ന​​​:​​​ ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശൻ

കൊ​​​ച്ചി​​​:​​​ ​​​റ​​​ബ​​​ർ​​​ ​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​ ​​​സ​​​ങ്ക​​​ട​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നു​​​ണ്ടാ​​​യ​​​ ​​​വൈ​​​കാ​​​രി​​​മാ​​​യ​​​ ​​​പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണ് ​​​ത​​​ല​​​ശേ​​​രി​​​ ​​​ആ​​​ർ​​​ച്ച് ​​​ബി​​​ഷ​​​പ്പ് ​​​ജോ​​​സ​​​ഫ് ​​​പാം​​​ബ്ളാ​​​നി​​​യു​​​ടേ​​​തെ​​​ന്ന് ​​​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വ് ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശ​ൻ.
വി​​​ല​​​ക്കു​​​റ​​​വി​​​ന്റെ​​​ ​​​പേ​​​രി​​​ൽ​​​ ​​​കേ​​​ന്ദ്ര​​​ ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​ ​​​പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ​​​ ​​​ക​​​ഴി​​​യി​​​ല്ല.​​​ ​​​മൂ​​​ന്നു​​​ ​​​നാ​​​ലു​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​ ​​​അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ​​​ ​​​ക്രൈ​​​സ്ത​​​വ​​​ ​​​ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ​​​ ​​​രാ​​​ജ്യ​​​ത്ത് ​​​അ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.​​​ ​​​സ്റ്റാ​​​ൻ​​​ ​​​സ്വാ​​​മി​​​യെ​​​ന്ന​​​ ​​​പു​​​രോ​​​ഹി​​​ത​​​നെ​​​ ​​​ജ​​​യി​​​ലി​​​ലി​​​ട്ട് ​​​കൊ​​​ന്ന​​​ ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​ണ് ​​​മോ​​​ദി​​​യു​​​ടേ​​​ത്.​​​ ​​​മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം​​​ ​​​ആ​​​രോ​​​പി​​​ച്ച് ​​​ക്രൈ​​​സ്ത​​​വ​​​രെ​​​ ​​​വ്യാ​​​പ​​​ക​​​മാ​​​യി​​​ ​​​ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​സം​​​ഘ​​​പ​​​രി​​​വാ​​​ർ​​​ ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് ​​​ക്രൈ​​​സ്‌​​​ത​​​വ​​​ർ​​​ ​​​നേ​​​രി​​​ടു​​​ന്ന​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​പ്ര​​​ശ്‌​​​നം.​​​

ക​​​ർ​​​ഷ​​​ക​​​രെ​​​ ​​​ബി.​​​ജെ.​​​പി
ര​​​ക്ഷി​​​ക്കി​​​ല്ല​​​:​​​വേ​​​ണു​​​ഗോ​​​പാൽ

കൊ​​​ച്ചി​​​:​​​ ​​​ക​​​ർ​​​ഷ​​​ക​​​രെ​​​യും​​​ ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​യും​​​ ​​​ബി.​​​ജെ.​​​പി​​​ ​​​സം​​​ര​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് ​​​എ.​​​ഐ.​​​സി.​​​സി​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​കെ.​​​സി.​​​ ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ​​​ ​​​എം.​​​പി.​​​
കേ​​​ന്ദ്ര​​​ത്തി​​​ന്റെ​​​ ​​​ക​​​ർ​​​ഷ​​​ക​​​ദ്റോ​​​ഹ​​​ ​​​നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ​​​ ​​​ഒ​​​രു​​​ ​​​വ​​​ർ​​​ഷം​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ​​​പോ​​​രാ​​​ടേ​​​ണ്ടി​​​ ​​​വ​​​ന്നു.​​​ 700​​​ലേ​​​റെ​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ ​​​ഇ​​​ക്കാ​​​ല​​​ത്ത് ​​​ജീ​​​വ​​​ൻ​​​ ​​​ബ​​​ലി​​​ന​​​ൽ​​​കി.​​​ ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ ​​​പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.​​​ ​​​ബി.​​​ജെ.​​​പി​​​ ​​​ഭ​​​ര​​​ണ​​​ത്തി​​​ൽ​​​ ​​​വ്യാ​​​പ​​​ക​​​മാ​​​യി​​​ ​​​ക്രി​​​സ്ത്യ​​​ൻ​​​പ​​​ള്ളി​​​ക​​​ൾ​​​ ​​​ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും​​​ ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ​​​ ​​​പ​​​റ​​​ഞ്ഞു.


സ​​​ഭ​​​യ്ക്ക് ​​​രാ​​​ഷ്ട്രീ​​​യ​​​മി​​​ല്ല:
ജോ​​​സ് ​​​കെ.​​​മാ​​​ണി

കോ​​​ട്ട​​​യം​​​:​​​ ​​​ക​​​ത്തോ​​​ലി​​​ക്ക​​​ ​​​സ​​​ഭ​​​യ്ക്ക് ​​​രാ​​​ഷ്ട്രീ​​​യ​​​മി​​​ല്ലെ​​​ന്നും​​​ ​​​ക​​​ർ​​​ഷ​​​ക​​​രെ​​​ ​​​സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ​​​സ​​​ഭ​​​യു​​​ടെ​​​യും​​​ ​​​കേ​​​ര​​​ള​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്റെ​​​യും​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​മെ​​​ന്നും​​​ ​​​കേ​​​ര​​​ള​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​(​​​എം​​​) ​​​ചെ​​​യ​​​ർ​​​മാ​​​ൻ​​​ ​​​ജോ​​​സ് ​​​കെ​​​ ​​​മാ​​​ണി​​​ ​​​എം.​​​പി.​​​ ​​​ആ​​​ർ​​​ച്ച് ​​​ബി​​​ഷ​​​പ്പ് ​​​മാ​​​ർ​​​ ​​​ജോ​​​സ​​​ഫ് ​​​പാം​​​പ്ലാ​​​നി​​​യു​​​ടെ​​​ ​​​പ്ര​​​സ്താ​​​വ​​​ന​​​യോ​​​ട് ​​​പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ദ്ദേ​​​ഹം.​​​ ​​​റ​​​ബ​​​ർ​​​ ​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ ​​​പ്ര​​​തി​​​സ​​​ന്ധി​​​യ്ക്ക് ​​​കാ​​​ര​​​ണം​​​ ​​​കേ​​​ന്ദ്ര​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ന​​​യ​​​ങ്ങ​​​ളാ​​​ണ്.​​​ ​​​ഇ​​​ത് ​​​തി​​​രു​​​ത്തി​​​യാ​​​ലേ​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ ​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ.​​​ ​​​റ​​​ബ​​​ർ,​​​നാ​​​ണ്യ​​​വി​​​ള​​​ക​​​ൾ​​​ ​​​അ​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ത​​​വ​​​ണ​​​ ​​​കേ​​​ര​​​ള​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​പാ​​​ർ​​​ല​​​മെ​​​ന്റി​​​ൽ​​​ ​​​ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.

കേ​​​ര​​​ളം​​​ ​​​പി​​​ടി​​​ക്കാ​​​മെ​​​ന്ന​​​ത്
ആ​​​ർ.​​​എ​​​സ്.​​​എ​​​സ് ​​​വ്യാ​​​മോ​​​ഹം:
എം.​​​വി.​​​ഗോ​​​വി​​​ന്ദൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​തു​​​റു​​​പ്പ് ​​​ചീ​​​ട്ടി​​​റ​​​ക്കി​​​ ​​​കേ​​​ര​​​ളം​​​ ​​​പി​​​ടി​​​ക്കാ​​​മെ​​​ന്ന​​​ത് ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സി​​​ന്റെ​​​ ​​​വ്യാ​​​മോ​​​ഹ​​​മാ​​​ണെ​​​ന്ന് ​​​സി.​​​പി.​​​എം​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​എം.​​​വി​​​ ​​​ഗോ​​​വി​​​ന്ദ​​​ൻ​​​.
രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം​​​ ​​​ക്രി​​​സ്ത്യ​​​ൻ​​​ ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​ ​​​ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സി​​​നോ​​​ടും​​​ ​​​ബി.​​​ജെ.​​​പി​​​യോ​​​ടും​​​ ​​​സ​​​ഹ​​​ക​​​രി​​​ക്കാ​​​നു​​​ള്ള​​​ ​​​തീ​​​രു​​​മാ​​​നം​​​ ​​​ആ​​​രു​​​ടേ​​​താ​​​യാ​​​ലും​​​ ​​​ന​​​ല്ല​​​ത​​​ല്ല.​​​



ല​​​ജ്ജാ​​​ക​​​രം:
എം.​​​വി.​​​ ​​​ജ​​​യ​​​രാ​​​ജൻ

ക​​​ണ്ണൂ​​​ർ​​​:​​​ ​​​ക​​​ത്തോ​​​ലി​​​ക്ക​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​ക​​​ർ​​​ഷ​​​ക​​​ ​​​റാ​​​ലി​​​യി​​​ൽ​​​ ​​​ബി.​​​ജെ.​​​പി​​​യെ​​​ ​​​അ​​​നു​​​കൂ​​​ലി​​​ച്ച് ​​​ത​​​ല​​​ശ്ശേ​​​രി​​​ ​​​ആ​​​ർ​​​ച്ച് ​​​ബി​​​ഷ​​​പ്പ് ​​​മാ​​​ർ​​​ ​​​ജോ​​​സ​​​ഫ് ​​​പാം​​​പ്ലാ​​​നി​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​പ്ര​​​സം​​​ഗം​​​ ​​​ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​വും​​​ ​​​കു​​​ടി​​​യേ​​​റ്റ​​​ ​​​ജ​​​ന​​​ത​​​യു​​​ടെ​​​ ​​​ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തി​​​നു​​​ ​​​മു​​​റി​​​വേ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് ​​​സി.​​​പി.​​​എം​​​ ​​​ജി​​​ല്ലാ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​എം.​​​വി.​​​ ​​​ജ​​​യ​​​രാ​​​ജ​​​ൻ​​​.​​​ ​​​ബി​​​ഷ​​​പ്പി​​​ന്റെ​​​ ​​​പ്ര​​​സം​​​ഗം​​​ ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​വേ​​​ട്ട​​​യ്ക്കു​​​ ​​​നേ​​​തൃ​​​ത്വം​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​ബി.​​​ജെ.​​​പി​​​യെ​​​ ​​​ല​​​ജ്ജ​​​യി​​​ല്ലാ​​​തെ​​​ ​​​ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BJP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.