തിരുവനന്തപുരം:വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിക്കെതിരെ മത്സരിച്ച നവ്യ ഹരിദാസിനെ ബി.ജെ.പി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷയായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.നിലവിൽ കോഴിക്കോട് കോർപറേഷൻ കൗൺസിലിൽ പാർട്ടി ലീഡറും കൗൺസിലറുമാണ്.തുടർച്ചയായി രണ്ടുതവണ കോർപറേഷൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജയം നേടിയിട്ടുണ്ട്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു.ബി.ടെക് ബിരുദധാരിയും സോഫ്റ്റ് വെയർ എൻജിനിയറുമാണ്.മഹിളാമോർച്ചയ്ക്ക് പുറമെ യുവമോർച്ച,പട്ടികജാതി മോർച്ച,പട്ടികവർഗ്ഗ മോർച്ച,കിസാൻ മോർച്ച തുടങ്ങിയ ബി.ജെ.പി പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളേയും പ്രഖ്യാപിച്ചു.യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി. മനുപ്രസാദ് (തിരുവനന്തപുരം),ഒ.ബിസി മോർച്ച സംസ്ഥാന അധ്യക്ഷനായി എം.പ്രേമൻ മാസ്റ്റർ (മലപ്പുറം),എസ്.സി മോർച്ച അധ്യക്ഷനായി ഷാജുമോൻ വട്ടേക്കാട് (തൃശ്ശൂർ),എസ്.ടി മോർച്ച സംസ്ഥാന അധ്യക്ഷനായി മുകുന്ദൻ പള്ളിയറ(വയനാട്),മൈനോറിറ്റി മോർച്ച അധ്യക്ഷനായി സുമിത് ജോർജ്(കോട്ടയം),കിസ്സാൻ മോർച്ച അധ്യക്ഷനായി ഷാജി രാഘവൻ(പത്തനംതിട്ട)എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |