SignIn
Kerala Kaumudi Online
Sunday, 06 July 2025 11.15 PM IST

'കുന്ദവിയുടെയും വന്ദിയത്തേവരുടെയും പ്രണയരംഗങ്ങൾ'; പൊന്നിയിൻ  സെൽവൻ 2ലെ ആദ്യ ഗാനം പുറത്തിറങ്ങി, വീഡിയോ

Increase Font Size Decrease Font Size Print Page
ps-2

മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിലെ 'അകമലർ' എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റഫീക്ക് അഹമ്മദ് രചിച്ച് എ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂർത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരുന്നത്.

'അകമലർ അകമലർ ഉണരുകയായോ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിവിധ ഭാഷാ പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. തൃഷ അവതരിപ്പിക്കുന്ന കുന്ദവിയുടെയും കാർത്തി അവതരിപ്പിക്കുന്ന വല്ലവരായൻ വന്ദിയത്തേവനും ഇടയിലുള്ള പ്രണയമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എ ആർ റഹ്മാന്റെ സംഗീതവും, രവി വർമ്മന്റെ ഛായാഗ്രഹണവും, തോട്ടാധരണിയുടെ കലാ സംവിധാനവും 'പൊന്നിയിൻ സെൽവ 'നിലെ ആകർഷക ഘടകങ്ങളാണ്. ലൈക പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച 'പൊന്നിയിൻ സെൽവൻ-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.

TAGS: AGA NAGA SONG, SONG, MOVIE, PS2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.