തൃശൂർ: കണ്ടശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് അപ്പു എന്ന നിധിൻ (26) ആണ് മരിച്ചത്. നിധിന്റെ വിവാഹം നാളെ നടക്കാനിരിക്കെയാണ് മരണം.
കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാക്കൾ കനോലി കനാലിൽ ബോട്ടിംഗ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇവർ ഇറങ്ങിയതെങ്കിലും നിധിൻ വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു. അപസ്മാരം വന്നതാണ് വെള്ളത്തിൽ വീണുപോകാൻ കാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻ തന്നെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |