വിഷുവിന് 5 ചിത്രങ്ങൾ റിലീസിന് . സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന മദനോത്സവം , സാമന്ത - ദേവ് മോഹൻ ചിത്രം ശാകുന്തളം, ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെയ്ഡ് ഇൻ ക്യാരവാൻ, കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവർ അഭിനയിച്ച താരം തീർത്ത കൂടാരം, പുതമുഖങ്ങളുടെ ഉസ്കൂൾ എന്നിവയാണ് വിഷു റിലീസുകൾ. നവാഗതായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് തിരക്കഥ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് നിർമ്മാണം. മഹാഭാരതത്തിലെ ശകുന്തള - ദുഷ്യന്തൻ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ശാകുന്തളം ഏപ്രിൽ 14ന് റിലീസ് ചെയ്യും. ത്രിമാന ചിത്രമായി എത്തുന്ന ശാകുന്തളം ഗുണശേഖറാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം എത്തുന്നുണ്ട്.ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മെയ്ഡ് ഇൻ ക്യാരവാൻ 14ന് റിലീസ് ചെയ്യും. ഇന്ദ്രൻസ്, പ്രജിൽ ജൂനിയർ , മിഥുൻ രമേശ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം വിദേശ താരങ്ങളും അണിനിരക്കുന്നു. സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്,എ വൺ പ്രൊഡക്ഷൻസ് എന്നി ബാനറിൽ ബാദുഷ എൻ എം, മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ് നിർമ്മാണം.ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന താരം തീർത്ത കൂടാരം വിഷുദിനമായ ഏപ്രിൽ 15ന് റിലീസ് ചെയ്യും. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ഉസ്കൂൾ കൗമാരകാല പ്രണയത്തിന്റെ നർമ്മ മുഹൂർത്തങ്ങൾ ദൃശ്യവത്കരിക്കുന്നു. ആനന്ദത്തിനുശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം വിഷു റിലീസിന് ഒരുങ്ങുന്നുണ്ട്.വിജയരാഘവനും കെ. പി. എ. സി ലീലയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
"
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |