ചെന്നൈ: നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗിൽ കരുത്ത് കാട്ടി ഓസ്‌ട്രേലിയ. ചെന്നൈ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 269 റൺസിന് ഓൾഔട്ടായി. ആദ്യത്തെ സ്‌പെല്ലിൽ ഇന്ത്യൻ ബൗളർമാരുടെ ഭീഷണിയെ ഓസീസ് ബാറ്റർമാർ സധൈര്യം മറികടന്നു. കേവലം 10 ഓവറിൽ 60 റൺസ് മറികടന്നു. എന്നാൽ തുടർന്ന് അവർക്ക് വിക്കറ്റുകൾ ഇടവേളകളിൽ നഷ്‌ടമായിക്കൊണ്ടിരുന്നു. സ്കോർ 68ൽ നിൽക്കെ നല്ല രീതിയിൽ കളിച്ചുവന്ന ട്രാവിസ് ഹെഡ് (31 പന്തിൽ 33) ഹാർദ്ദിക് പാണ്ഡ്യയുടെ പന്തിൽ പുറത്തായി. തുടർന്ന് വന്ന ക്യാപ്‌റ്റൻ സ്‌മിത്ത് റൺ നേടും മുൻപ് പുറത്തായി. മാർഷിനെയും (47 പന്തിൽ 47) പാണ്ഡ്യ തന്നെ മടക്കി.
പിന്നാലെയെത്തിയ ബാറ്റർമാരിൽ ആർക്കും അർദ്ധ സെഞ്ച്വറി നേടാനായില്ല. വാർണർ (23), ലബുഷെയ്‌ൻ (28),അലക്‌സ് കാരി(38),സ്‌റ്റോണിസ് (25), സീൻ അബോട്ട് (26) എന്നിങ്ങനെയാണ് ബാറ്റർമാരുടെ സംഭാവന. വാലറ്റക്കാരും നിരാശപ്പെടുത്തിയില്ല. ആഗർ(17), സ്‌റ്റാർക്ക് (10), സാംബ (10 നോട്ടൗട്ട്). ഹാർദ്ദിക് പാണ്ഡ്യ എട്ട് ഓവറിൽ 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. കുൽദീപ് 56 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. അക്‌സർ പട്ടേൽ സിറാജ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടിയതോടെ ഓസീസ് ഇന്നിംഗ്സ് 269ന് അവസാനിച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 10 ഓവറിൽ ഒരുവിക്കറ്റ് നഷ്‌ടത്തിൽ 68 റൺസ് നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |