SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.02 PM IST

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം തെറിച്ചേക്കും, മേൽക്കോടതി തീരുമാനം നിർണായകം

Increase Font Size Decrease Font Size Print Page
rahul-gandhi

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വവും അനിശ്ചിതത്വത്തിൽ. ഇക്കാര്യത്തിൽ മേൽക്കോടതികൾ എടുക്കുന്ന നിലപാട് രാഹുൽ ഗാന്ധിക്ക് നിർണായകമാകും.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷാ കാലാവധി എത്രയായാലും അയോഗ്യരാക്കും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ട് വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ കോടതി നല്‍കിയിരിക്കുന്നത്. മേൽക്കോടതികൾ ഇത് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ അംഗത്വം നഷ്ടമാകും.

അപ്പീൽ നല്‍കുന്നതിനായി തല്‍ക്കാലം കുറ്റം ചെയ്തെന്ന വിധി കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനാൽ രാഹുൽ ഗാന്ധി ഉടൻ അയോഗ്യനാകില്ല. അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതി വിധി പൂർണമായും സ്റ്റേ ചെയ്യണം. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവിൽ വരും. അതിനാൽ മേൽക്കോടതികൾ എടുക്കുന്ന നിലപാട് രാഹുലിന് നിർണായകമാകും.

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, DEFAMATION CASE, DISQUALIFIED, LOK SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY