SignIn
Kerala Kaumudi Online
Saturday, 20 April 2024 5.53 AM IST

പൗർണ്ണമിക്കാവ് പ്രപഞ്ചയാഗത്തിൽ 108 പൂജകൾ

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിലെ പൗർണ്ണമിക്കാവ് ശ്രീ ബാലഭദ്രാദേവീ ക്ഷേത്രത്തിൽ 31 മുതൽ ഏപ്രിൽ 6 വരെ നടക്കുന്ന പ്രപഞ്ചയാഗത്തിൽ അപൂർവ്വവും അതിവിശിഷ്ടവുമായ 108 പൂജകൾ നടക്കും.
എല്ലാ ദിവസവും ഷോഡശ വിഘ്നേശ്വര മംഗളപൂജ മുതൽ മഹാദീപാരാധന വരെയുള്ള 108 പൂജകളാണ് ഒരുക്കിയിരിക്കുന്നത്.
പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആദിശക്തിക്കുള്ള പ്രപഞ്ചഹോമം,പതിനാറ് തലമുറയിലെ പിതൃക്കൾക്ക് മുക്തി ലഭിക്കാനായി നടത്തുന്ന കാലഭൈരവ ഹവനം, കുലദേവതമാരെ പ്രീതിപ്പെടുത്തുന്ന കുലദേവതാപ്രീതി ഹോമം, വിദ്യയിലും അറിവിലും ഒന്നാമതെത്താനുള്ള 51 അക്ഷരദേവതാ ഹോമം തുടങ്ങിയവ ഉൾപ്പെടുന്നതാണ് 108 പൂജകൾ.

കേരളത്തിലെ ക്ഷേത്രങ്ങളിൽ വളരെ അപൂർവമായി മാത്രം നടക്കുന്ന 'ശിവകാമി അംബികസമേത ആനന്ദതാണ്ഡവ നടേശ നടരാജ മഹാഹോമം,ഋഗ്വേദ യജുർവേദ സാമവേദ അഥർവ്വ വേദ ജപഹോമം, പാർവതി ഗൗരി പരമേശ്വരി ലളിതാദേവീ നീനലോചന ഹോമം,സർവനാഗദേവതാ പ്രീതികര ഹോമം,വൈഷ്ണവി മാതംഗി സപ്തമാതാ ഹോമം, നവഗ്രഹ ദോഷമുക്തി ഹോമം,ശത്രുസംഹാര ഹോമം എന്നീ അതിവിശേഷ ഹോമങ്ങൾ ഉത്തരേന്ത്യയിൽ നിന്നുള്ള ആചാര്യൻമാരുടെ കാർമ്മികത്വത്തിലാണ് നടക്കുന്നത്.

ധനപൂജ, കുബേരപൂജ,ലക്ഷ്മീപൂജ,കല്യാണ പാർവ്വതി സ്വയംവര ഹോമം, സുമംഗലി പൂജ,ദമ്പതി പൂജ,ജന്മ നക്ഷത്ര ദേവതാ പൂജ,വാസ്തു ശാന്തി ഹോമം, സ്വയംവര പാർവ്വതി യാഗം തുടങ്ങിയുള്ള 108 അതിവിശേഷ പൂജകളും പ്രപഞ്ചയാഗത്തിൽ പങ്കെടുക്കുന്ന ഭക്തർക്ക് പൂജാ സമർപ്പണമായി ചെയ്യാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.