നടി മീനയും നടൻ ധനുഷും വിവാഹിതരാകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. താരവിവാഹം ജൂലായിൽ ഉണ്ടാകുമെന്നായിരുന്നു തമിഴ്നടൻ ബെയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
"രണ്ടുപേരും ചെറുപ്പക്കാരാണ്. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയാണ്. അതുകൊണ്ട് ഇരുവർക്കും ഇനിയൊരു ജീവിതം ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. ചിലപ്പോൾ വിവാഹിതരാകാതെ ലിവിംഗ് ടുഗദർ പോലെ ജീവിക്കാൻ സാദ്ധ്യതയുണ്ട്."- എന്നായിരുന്നു ബെയിൽവാൻ രംഗനാഥൻ പറഞ്ഞത്. ഇത് വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മീന. വാർത്ത വ്യാജമാണെന്നും, ഭർത്താവ് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും അപ്പോഴേക്ക് ഇങ്ങനെയൊരു കഥയുണ്ടാക്കുന്നതെങ്ങനെയാണെന്നും നടി ചോദിക്കുന്നു. സിനിമയിൽ നല്ല വേഷങ്ങൾ ചെയ്യാനും മകൾക്ക് നല്ലൊരു ഭാവി നൽകുന്നതിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് നടി വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |