എറണാകുളം: കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലൻസിന്‍റെ പിടിയിൽ. എറണാകുളം പുത്തൻവേലിക്കരയിലാണ് സംഭവം. കൃഷി അസിസ്റ്റന്റ് പ്രിജിൽ ആണ് അറസ്റ്റിലായത്.
പുത്തൻവേലിക്കര സ്വദേശിയായ ബിജുവിൽ നിന്ന് 5000 രൂപ കൈകൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ കഴിഞ്ഞ ആഴ്ചയാണ് പ്രിജിൽ ഗൂഗിൾ പേ വഴി പണം ആവശ്യപ്പെട്ടത്. നേരിട്ട് പണം നൽകാമെന്ന് അറിയിച്ച ബിജു വിജിലൻസ് സംഘത്തെ വിവരം അറിയിച്ച ശേഷം കൈക്കൂലിയുമായി എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |