SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.55 PM IST

പീഡനം, യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
syam

കിളിമാനൂർ: ഉത്സവ കലാപരിപാടി കാണാനെത്തിയ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ'. സംഭവത്തിൽ വെള്ളല്ലൂർ സ്വദേശി ശ്യാമി (34) നെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശിവരാത്രി ഉത്സവ ദിവസം രാത്രിയിലായിരുന്നു സംഭവം. കൊടുവഴന്നൂർ ചേർന്നമംഗലം ശിവക്ഷേത്രത്തിൽ അരങ്ങേറിയ കാക്കാരിശ്ശി നാടകം കാണാനെത്തിയതായിരുന്നു പെൺകുട്ടി. അമ്മയും അമ്മയുടെ രണ്ടാം ഭർത്താവിനുമൊപ്പം രാത്രി 8.30 മണിയോടെയാണ് പെൺകുട്ടി കലാപരിപാടി കാണാനെത്തിയത് കാക്കാരിശ്ശി നാടകം കണ്ടു കൊണ്ടിരിക്കെ രാത്രി 11.30 മണിയോടെ ചായയും വളകളും വാങ്ങി നൽകാമെന്നു പറഞ്ഞ് പരിചയക്കാരനായ യുവാവ് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി. തുടർന്ന് ക്ഷേത്രത്തിന് സമീപം അടച്ചിട്ടിരുന്ന ഭാര്യാഗൃഹത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു ഏറെ സമയം കഴിഞ്ഞിട്ടും പെൺകുട്ടി മടങ്ങിവരാത്തതിനെ തുടർന്ന് മാതാവും രണ്ടാം ഭർത്താവും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ആൾതാമസമില്ലാത്ത വീടിനടുത്ത് ഉള്ളിൽ നിന്ന് ഒരു യുവാവ് ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടു പരിശോധനയിൽ വീടിനുള്ളിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി വിവരങ്ങൾ ധരിപ്പിച്ചതോടെ രക്ഷിതാക്കൾ നഗരൂർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയും മാതാവും ആലുവയിലുള്ള ഒരു കശുഅണ്ടി ഫാക്ടറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. രണ്ടു മാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.