പാറശാല: അവധിക്കാലത്ത് ഉല്ലാസ തീർത്ഥാടന യാത്രകളുമായി പാറശാല കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ഒരുങ്ങുന്നു. ഏപ്രിൽ ഒന്നിന് പൊന്മുടി കാപ്പുകാട് പേപ്പാറ ഡാം യാത്രയ്ക്ക് എൻട്രി ഫീസുകൾ ഉൾപ്പെടെ 680രൂപ മാത്രം.ഏപ്രിൽ 2ന് 7ക്ഷേത്രങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് അമ്പലപ്പുഴ തീർത്ഥാടനയാത്ര 780 രൂപയ്ക്ക്.
ഏപ്രിൽ 6നും 23നും കന്യാകുമാരി, വട്ടക്കോട്ട, ചിന്നതിരുപ്പതി, തൃപ്പരപ്പ് , കുമാരകോവിൽ യാത്രയ്ക്ക് 580 രൂപ. ഏപ്രിൽ 7, 8തിയതികളിൽ മാമലകണ്ടം,മൂന്നാർ,ചതുരംഗപ്പാറ എന്നിവിടങ്ങളിലേക്കുള്ള ദ്വിദിന ഉല്ലാസയാത്രയ്ക്ക് (ആദ്യദിവസ ഉച്ചഭക്ഷണം, ബോട്ടിംഗ്) താമസം ഉൾപ്പെടെ 2580 രൂപ. ഏപ്രിൽ 9ന് കല്ലാർ മീൻമുട്ടി കേവലം 490 രൂപയ്ക്ക്. ഏപ്രിൽ 9ന് ദക്ഷിണമൂകാംബിക തീർത്ഥാടനയാത്ര,7ക്ഷേത്രങ്ങൾ കൂട്ടിയോജിപ്പിച്ച് 870 രൂപയ്ക്ക്. ഏപ്രിൽ 14ന് പാലരുവി, തെന്മല എൻട്രി ഫീസുകൾ ഉൾപ്പെടെ 1110 രൂപ. ഏപ്രിൽ 15ന് ഗവി ഉല്ലാസയാത്ര, ഉച്ചഭക്ഷണം,ബോട്ടിംഗ് ഉൾപ്പെടെ 2100 രൂപ. ഏപ്രിൽ 16ന് ഇടുക്കി ഡാം, ചെറുതോണി,കുളമാവ്, നാടുകാണി,കഞ്ചുരുളി ഉല്ലാസയാത്ര 1340 രൂപ. ഏപ്രിൽ 16ന് തെക്കൻ ഗുരുവായൂർ തീർത്ഥാടനയാത്ര 7ക്ഷേത്രങ്ങളുൾപ്പെടുത്തി 800 രൂപയ്ക്ക്. ഏപ്രിൽ 21ന് കുട്ടനാട് കുമരകം ഹൗസ്ബോട്ട് യാത്ര, ഉച്ചഭക്ഷണം ഉൾപ്പെടെ 1450 രൂപ. ഏപ്രിൽ 22,23ന് ഗുരുവായൂർ തീർത്ഥാടനം 11 അമ്പലങ്ങൾ കൂട്ടിയോജിപ്പിച്ച് 1550 രൂപയ്ക്ക് ദ്വിദിന യാത്ര. ഏപ്രിൽ 29ന് മൺറോതുരുത്ത് സംബ്രാണിക്കൊടിയാത്ര ബോട്ടിംഗ് ഉൾപ്പെടെ 1040രൂപ.
ഏപ്രിൽ 29,30 ദ്വിദിന മൂന്നാർ മറയൂർ ടോപ് സ്റ്റേഷൻ ഉല്ലാസയാത്രയ്ക്ക് താമസം ഉൾപ്പെടെ 2010 രൂപ. കൂടാതെ മലയാറ്റൂർ,എടത്വ, അർത്തുങ്കൽ,കൃപാസനം,ഹാപ്പിലാൻഡ്,ആഡംബര കപ്പൽയാത്ര എന്നിങ്ങനെ നിരവധി ട്രിപ്പുകളും നടത്തുന്നുണ്ട്. സ്കൂളുകൾ,കോളേജുകൾ,റസിഡന്റ്സ് അസോസിയേഷൻ,കുടുംബശ്രീ,ഓഫീസ് ഗ്രൂപ്പുകൾ,സംഘങ്ങൾ എന്നിവർക്ക് ഗ്രൂപ്പുകളായി ബുക്ക് ചെയ്യാം. ഈ സംരംഭം വിജയമാക്കാൻ യാത്രാപ്രേമികളോടും ക്ലസ്റ്റർ ഓഫീസർ ഉദയകുമാർ,എ.ടി.ഒ കെ.ബി.സാം,ജനറൽ സി.ഐ നസീർ,ബഡ്ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ സതീഷ് കുമാർ എന്നിവർ അഭ്യർത്ഥിച്ചു. ബുക്കിംഗിനും വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ 9633115545,9446450725,9048666473,9946413071.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |