
പത്തനംതിട്ട: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് മുപ്പതുപേർക്ക് പരിക്ക്. പമ്പ ചക്കുപാലത്തെ വളവിലാണ് അപകടം നടന്നത്. പമ്പ - നിലയ്ക്കൽ റൂട്ടിലോടുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും അടക്കമുള്ളവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
പത്ത് വയസുകാരി ഉൾപ്പടെ പത്തുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |