തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ സ്റ്റേഷനിൽ ട്രാക്ക് നവീകരണം തുടങ്ങുന്നതിനാൽ നാളെ മുതൽ ഏപ്രിൽ 26വരെ മാവേലി, ചെന്നൈ എക്സ് പ്രസ് ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം. മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ് പ്രസ് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. മംഗളൂരുവിലേക്കുള്ളത് നാളെ മുതൽ രാത്രി 7.30ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടും. ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ചെന്നൈയിലേക്കുള്ളത് വൈകിട്ട് 5.20ന് ഇവിടെ നിന്ന് പുറപ്പെടും. തമ്പാനൂരിൽ ഒന്നാം നമ്പർ പ്ളാറ്റ്ഫോമിലെ ട്രാക്കുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |