തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്,ബി.എ.ഇക്കണോമിക്സ് ആൻഡ്മീഡിയ സ്റ്റഡീസ്,ബി.എ.ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ,ബി കോം. അക്കൗണ്ട്സ് ആൻഡ് ഡാറ്റാ സയൻസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ, ആഗസ്റ്റ് 2022 (2020 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്‌സി. (റഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2019 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി ഏപ്രിൽ 18ന് രാവിലെ 10.30മുതൽ പാളയത്തെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ വച്ച് നടത്തും.
ഏപ്രിലിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം-മേഴ്സിചാൻസ്-2009 സ്‌കീം/2010-2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ഏപ്രിൽ 12 വരെയും 150രൂപ പിഴയോടെ 18വരെയും 400രൂപ പിഴയോടെ 20വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 2022-2023 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന ഒന്നാം സെമസ്റ്റർ പി.ജി.പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ-എം.എ., എം.എസ്‌സി.,എം കോം., എം.എൽ.ഐ.എസ്‌സി.) ഓൺലൈൻ ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവരങ്ങൾക്ക് www.ideku.net.
വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന അഞ്ചും ആറും സെമസ്റ്റർ യു.ജി. പ്രോഗ്രാമുകളുടെ (ബി.എ., ബി.എസ്‌സി., ബി.കോം.,ബി.ബി.എ., ബി.സി.എ.-2020 അഡ്മിഷൻ) അസൈൻമെന്റുകൾ ഏപ്രിൽ 10,11 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |