SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.49 PM IST

ഇന്നസെന്റ് ഇനി ഓർമ, പ്രിയ കലാകാരന് വിട നൽകി ജന്മനാട്; സംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ

Increase Font Size Decrease Font Size Print Page

innocent

ഇരിങ്ങാലക്കുട: നടനും മുൻ എംപിയുമായ ഇന്നസെന്റിന് വിട നൽകി ജന്മനാട്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രലിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രിയതാരത്തെ അവസാനമായി ഒരുനോക്കുകാണാൻ നൂറുകണക്കിനാളുകളാണ് രാവിലെ വീട്ടിലെത്തിയത്. വീട്ടിലെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലെത്തിച്ചത്.

innocent

ടൊവിനോ തോമസ്, ദിലീപ്, കാവ്യ മാധവൻ, നാദിർഷ സംവിധായകൻ കമൽ അടക്കമുള്ളവർ രാവിലെ വീട്ടിലെത്തിയിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം ഇരിങ്ങാലക്കുടയിലെ 'പാർപ്പിടം' എന്ന വീട്ടിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ള രാഷ്ട്രീയ - ചലച്ചിത്ര മേഖലകളിലെ പ്രമുഖർ ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

ഞായറാഴ്ച രാത്രി പത്തരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കാൻസറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങൾ ബാധിച്ചിരുന്നു.

TAGS: RIP, INNOCENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY