ന്യൂഡൽഹി: യു.പി.ഐ സേവനങ്ങൾ ഏപ്രിൽ മാസം മുതൽ പൂർണമായും സൗജന്യമായിരിക്കില്ലെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ് (എൻ.പി.സി.ഐ). എന്നാൽ യു.പി.ഐ സേവനം ഉപയോഗിക്കുന്ന എല്ലാവരെയും പുതിയ ഫീ സംവിധാനം ബാധിക്കില്ല. അക്കൗണ്ടിൽ നിന്നും മുൻകൂറായി പണമടച്ച് ഉപയോഗിക്കേണ്ട വാലറ്റ് സംവിധാനത്തിനായിരിക്കും ട്രാൻസാക്ഷൻ ഫീ നൽകേണ്ടത്. കച്ചവടക്കാരായ ഉപയോക്താക്കളിൽ നിന്നാണ് ഏപ്രിൽ മാസം മുതൽ ഫീ ഈടാക്കുന്നത്.
എൻ.പി.സി.ഐയുടെ പുതിയ ഉത്തരവ് പ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള കൈമാറ്റം നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്ക് ഇനി മുതൽ ഇന്റർചേഞ്ച് ഫീ നൽകേണ്ടി വരും. 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്കായിരിക്കും ഏർപ്പെടുത്തുക. ഇതോടുകൂടി 15 ബേസ് പോയിന്റ് വാലറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |