കൊച്ചി: റിലയൻസ് ജിയോ ഫൈബർ പുതിയ ബാക് അപ്പ് പ്ലാൻ അവതരിപ്പിച്ചു. പുതിയതായി കണക്ഷനിൽ 1,490 രൂപക്കുള്ള പ്ലാനിൽ അഞ്ച് മാസത്തേക്കുള്ള ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇൻസ്റ്റലേഷൻ ചാർജും ഉൾപ്പെടും. പരിധിയില്ലാത്ത ലാൻഡ്‌ലൈൻ വിളികളും ലഭിക്കും. പുതിയ കണക്ഷനിലൂടെ ഐ.പി.ൽ സുഗമമായി കാണാൻ അവസരമാണെന്ന് ജിയോ അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഡാറ്റ സ്പീഡ് കൂട്ടാനുള്ള പ്ലാനുകളും ലഭിക്കും. പ്രതിമാസം 100 മുതൽ 200 രൂപ വരെ അധികമായി കൊടുത്താൽ ജിയോ സിനിമ ആപ്പിലൂടെ തത്സമയം ഐ.പി.എൽ കാണാനും 550 ലേറെ ലൈവ് ടിവി ചാനലുകൾ , 14 ഒ.ടി.ടി ആപ്പുകൾ, യൂട്യൂബ്, ഗെയിംസ് എന്നിവയും ആസ്വദിക്കാനാകും. jio.com/fiber എന്ന വെബ്‌സൈറ്റിലൂടെയും 60008 60008 എന്ന നമ്പരിലും കണക്ഷൻ ബുക്ക് ചെയ്യാമെന്ന് ജിയോ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |