കാസർകോട് : വിമാനത്താവളത്തിൽ നികുതി വെട്ടിച്ച് സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് പിടിയിലാവുന്നവർ നിരവധിയാണ്. ഇപ്പോഴിതാ കഞ്ചാവ് കേസിൽ അറസ്റ്റിലായ 24കാരൻ മലദ്വാരത്തിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചത് കണ്ടെത്തിയിരിക്കുകയാണ്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുഹമ്മദ് സുഹൈലിൽ നിന്നുമാണ് ഫോൺ കണ്ടെടുത്തത്. 24കാരനായ യുവാവിനെ 300 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് മാർച്ച് 17നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുഹൈലിനെ
രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും സുഹൈലിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതായിരുന്നു. എന്നാൽ ജയിലിൽ അക്രമസ്വഭാവം കാട്ടിയ ഇയാൾ കെമുറിച്ചും കുപ്പിച്ചില്ല് വിഴുങ്ങിയും സ്വയം പരിക്കേൽപ്പിച്ചു. ഇതേതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും മാർച്ച് 25ന് ഡിസ്ചാർജ് ചെയ്ത പ്രതിയെ തിരികെ കാഞ്ഞങ്ങാട്ടെ ജയിലിൽ കൊണ്ടുവരികയായിരുന്നു. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് സുഹൈൽ മൊബൈൽ കടത്തിയതെന്നാണ് ജയിലധികൃതർ സംശയിക്കുന്നത്. ഇയാളുടെ ഷൂവിലും രഹസ്യ അറകണ്ടെത്തിയിട്ടുണ്ട്. ഷൂവിൽ ഒളിപ്പിച്ച് ജയിലിനുള്ളിലെത്തിച്ച ശേഷം മൊബൈൽ ഫോൺ മലദ്വാരത്തിൽ ഒളിപ്പിച്ചുവെന്നാണ് കരുതുന്നത്. സംഭവത്തിൽ ജയിലധികൃതരുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |