
പുനലൂർ : പുനലൂരിൽ 1.6 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ശാസ്താംകോണം അമ്പോറ്റി ഭവനിൽ ജിതിൻ ലാൽജി (35), കോക്കാട് മുബാറക് മൻസിലിൽ അജ്മൽ (24) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ എസ്.പി ടി.കെ. വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പുനലൂർ എസ്.ഐമാരായ അനീഷ്, ശിശിർ, റിയാസ്, ഡാൻസാഫ് എസ്.ഐ ബാലാജി എസ്. കുറുപ്പ്, എസ്.സി.പി.ഒ അനീഷ് കുമാർ, സി.പി.ഒമാരായ ആദർശ് വിക്രം, ആലിഫ് ഖാൻ, പ്രിൻസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയിൽ ലഹരി മാഫിയക്കെതിരെ റൂറൽ ഡാൻസാഫ് ടീം കർശനമായ നിരീക്ഷണം നടത്തി വരികയാണെന്നും വരും ദിവസങ്ങളിലും ലഹരി വിൽപനക്കാർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും എസ്.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |