തൃശൂർ: കലാഭവൻ മണിയുടെ സ്മരണ നിലനിറുത്താൻ ചാലക്കുടിയിൽ സർക്കാർ പ്രഖ്യാപിച്ച സ്മാരക മന്ദിരത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് കലാഭവൻ മണി സ്‌നേഹ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കലാഭവൻ മണിക്ക് ചാലക്കുടിയിൽ സ്മാരകം നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് ആറ് വർഷം പൂർത്തിയായി.
സർക്കാർ മൂന്ന് കോടി രൂപ ധനസഹായം അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും തുടങ്ങിയിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജിന് നിവേദനം നൽകിയതായും സ്‌നേഹ സമിതി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സനോഷ് വഴീപ്പടി, ഷാജി മാത്യു, എ.ജെ.സാബു, ടി.ജയകൃഷ്ണൻ, പി.വി പ്രവീൺ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |