മീര ജാസ്മിനും നരേനും വീണ്ടും ഒരുമിക്കുന്നു. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ശക്തമായ കഥാപാത്രമാണ് പദ്മകുമാറിന്റെ ചിത്രത്തിൽ മീരയെ കാത്തിരിക്കുന്നത്.ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിനുശേഷം രഞ്ജിത് മണമ്പ്രക്കാട്ട് ആണ് നിർമ്മാണം. എം. പദ്മകുമാറിന്റെ ജോസഫിലൂടെ സംഗീത സംവിധായകനായി ചുവടുവച്ച രഞ്ജിൻ രാജാണ് സംഗീതം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായ അച്ചുവിന്റെ അമ്മയിൽ അച്ചു ഇജോ എന്നീ കഥാപാത്രങ്ങളായി തിളങ്ങിയവരാണ് മീര ജാസ്മിനും നരേനും. മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ ചിത്രങ്ങളിലും ഒരുമിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിച്ചാണ് മീര ജാസ്മിന്റെ രണ്ടാം വരവ്. സത്യൻ അന്തിക്കാടും മീരയും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു അത്. 2016ൽ പുറത്തിറങ്ങിയ പത്തു കല്പനകളിലാണ് മുഴുനീള വേഷത്തിൽ മീര അവസാനം പ്രത്യക്ഷപ്പെട്ടത്. 2018ൽ റിലീസ് ചെയ്ത പൂമരം സിനിമയിൽ അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |