ആലപ്പുഴ : ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന്റെ നഷ്‌പരിഹാരമായി 99 ശതമാനം തുകയും വിതരണം ചെയ്‌തു. ഹരിപ്പാട് മാധവ ജംഗ്ഷൻ മുതൽ ഡാണാപ്പടി വരെയുള്ള പ്രദേശം,കരുവാറ്റ എന്നിവിടങ്ങളിൽ പുതിയ റോഡിന്റെ ടാറിംഗ് ജോലികളും തുടങ്ങി. മൂന്ന് റീച്ചുകളായാണ് ദേശീയപാത വികസനം. 81 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാത നിർമ്മിക്കുന്നത്. 31 വില്ലേജുകളിലൂടെ കടന്നു പോകും.
ഏറ്റെടുക്കേണ്ട ഭൂമി : 106.14 ഹെക്ടർ
ഏറ്റെടുത്തത് : 104.98 ഹെക്ടർ
നഷ്‌ടപരിഹാരമായി നൽകേണ്ടത് 2930 കോടി
പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങൾ: 4807
പൊളിച്ച കെട്ടിടങ്ങൾ: 4717
ആകാശപ്പാത
അരൂർ - തുറവൂർ ആകാശപ്പാതയുടെ (എലിവേറ്റഡ് ഹൈവേ) നിർമാണത്തിനായി 60 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 47 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ പ്രദേശത്ത് മരം മുറിക്കലും ടെസ്റ്റ് പൈലിംഗും പുരോഗമിക്കുന്നു. 12.75 കിലോമീറ്ററാണ് അരൂർ -തുറവൂർ ആകാശ പാതയുടെ നീളം. പ്രാഥമികമായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സമാന്തര ബൈപാസ് പാലം
ആലപ്പുഴ ബീച്ചിൽ നിർമിക്കുന്ന സമാന്തര ബൈപാസ് പാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. രണ്ട് റെയിൽവേ മേൽപ്പാലങ്ങളും മൂന്ന് അടിപ്പാതകളും ഉൾപ്പെടെയാണ് പുതിയ പാലം നിർമിക്കുന്നത്. മാളികമുക്കിൽ രണ്ടും കുതിരപ്പന്തിയിൽ ഒന്നും വീതമാണ് അടിപ്പാതകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |