റെഡ് റെയ്ൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ഹൊറർ ഗണത്തിൽപ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം ജൂലായിൽ ആരംഭിക്കാനാണ് തീരുമാനം. തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിർമ്മാണം. വിക്രം വേദ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായാണ് മലയാള ചിത്രം നിർമ്മിക്കുന്നത്.വയനാട്ടിൽ നവാഗതനായ റോബി ഡേവിഡ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. അടുത്ത ആഴ്ച കണ്ണൂർ സ്ക്വാഡ് പൂർത്തിയാവും. നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് തുടർന്ന് മമ്മൂട്ടി അഭിനയിക്കുക. ഡിനോയുടെ ചിത്രം ഏപ്രിൽ പത്തിനുശേഷം കൊച്ചിയിൽ ആരംഭിക്കും. ഷൈൻ ടോം ചാക്കോ, ഗൗതം മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇതിനുശേഷം മഹേഷ് നാരായണന്റെ ചിത്രം ആണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.
ദുബായും ലണ്ടനുമാണ് പ്രധാന ലൊക്കേഷൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് മഹേഷ് നാരായണൻ ചിത്രത്തിന്റെ നിർമ്മാണം. തുടർന്ന് രാഹുൽ സദാശിവന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും.സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ഭൂതകാലത്തിൽ രേവതി, ഷെയ്ൻ നിഗം എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |