കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഉണ്ണിമായ പ്രസാദ് നായികയാകുന്നു.പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ.മഹേഷിന്റെ പ്രതികാരം, മായാനദി, പറവ, വൈറസ് എന്നീ സിനിമകളിൽ അഭിനയിച്ച ഉണ്ണിമായ ഇതാദ്യമായാണ് നായികയാകുന്നത്.
ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന സിനിമയിൽ ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരാണ് മറ്റു താരങ്ങൾ.ഷൈജു ഖാലിദാണ് കാമറ. സംഗീതം സുഷിൻ ശ്യാം, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് റോണക്സ് സേവ്യർ.ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഒൻപതാമത് സിനിമയാണിത്.സിനിമയുടെ തിരക്കഥയും മിഥുൻ മാനുവൽ തോമസിന്റേതാണ് .
ആഷിക് ഉസ്മാൻ നിർമ്മിച്ച് കാളിദാസൻ നായകനായി അഭിനയിച്ച അർജന്റീന ഫാൻസ് കാട്ടൂർക്കടവാണ് മിഥുൻ മാനുവേൽ തോമസിന്റെ കഴിഞ്ഞ സിനിമ.അതേ സമയം നിരവധി അവസരങ്ങളാണ് കുഞ്ചാക്കോ ബോബനെ കാത്തിരിക്കുന്നത്.ഷഹീദ് ഖാദർ, ജിസ് ജോയ്, ജോൺ പോൾ ജോർജ്, സൗബിൻ സാഹിർ എന്നിവരുടെ സിനിമകളിലും കുഞ്ചാക്കോ ബോബനാണ് നായകൻ.ഇവരുടെ സിനിമകളിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത് ആദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |