
തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖലാസമ്മേളനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും വീണ്ടും വിദേശ രാജ്യങ്ങളിലേക്ക്. ജൂണിൽ അമേരിക്കയിലും, സെപ്തംബറിൽ സൗദി അറേബ്യയിലും നടക്കുന്ന സമ്മേളനങ്ങൾക്കായി രണ്ട് ഉപസമിതികൾ വീതം രൂപീകരിച്ച് ഉത്തരവായി.
അമേരിക്കൻ മേഖലാ സമ്മേളനത്തിന് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ആറംഗ ഉപസമിതിയിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ, ലോക കേരളസഭ ഡയറക്ടർ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, ഡയറക്ടർ എം. അനിരുദ്ധൻ എന്നിവർ അംഗങ്ങളുമാണ്. സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ഏഴംഗ ഉപസമിതിയിൽ എം.എ. യൂസഫലി, രവി പിള്ള എന്നിവർ അംഗങ്ങളാണ്.
2022 ഒക്ടോബറിൽ നടന്ന ലോക കേരളസഭയുടെ യൂറോപ്പ്, യു.കെ മേഖലാസമ്മേളനങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതമാണ് പങ്കെടുത്തത്. മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി, വീണാജോർജ് എന്നിവരും യു.കെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിന് വിമാനക്കൂലി ഒഴികെ ചെലവായത് 43.14ലക്ഷം രൂപ. ഹോട്ടൽ താമസത്തിന് 18.54 ലക്ഷവും, ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷവും. എയർപോർട്ട് ലോഞ്ചിൽ 2.21 ലക്ഷവും ചെലവായെന്നാണ് ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി.
ലോക കേരളസഭയുമായി ബന്ധപ്പെട്ട വിമർശനങ്ങളെത്തുടർന്ന് 2020ലും 2022ലും തിരുവനന്തപുരത്ത് നടന്ന സഭകൾ യു.ഡി.എഫ് ബഹിഷ്കരിച്ചിരുന്നു. പെട്രോൾ, ഡീസൽ സെസ്സ് അടക്കം 5000 കോടിയുടെ നികുതി
ഭാരം സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേല്പിച്ചതിന് പിന്നാലെ, ലോക കേരളസഭയ്ക്ക് കോടികൾ ചെലവഴിക്കുന്നതിൽ വിമർശനമുയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |