തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ഉടമകൾക്ക് കൂടുതൽ ഉൾക്കാഴ്ചയും അറിവും നൽകുന്നതിനുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ പ്രതിമാസ മെന്റർഷിപ്പ് പരിപാടിയായ മൈൻഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 29ന് രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ കോഴിക്കോട് യു.എൽ സൈബർപാർക്കിലാണ് പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30പേർക്കാണ് അവസരം. അപേക്ഷിക്കുന്നതിന് 10നകം https://bit.lyMINDAPRIL സന്ദർശിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |