കൊച്ചി: എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് നടൻ ബാല സുഖം പ്രാപിക്കുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ജി.ഐ.സർജറി വിഭാഗം മേധാവി ഡോ.എസ്.സുധീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ദിവസങ്ങൾക്കുള്ളിൽ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റുമെങ്കിലും കുറച്ചു ദിവസങ്ങൾ കൂടി നിർണായകമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മാർച്ച് ആദ്യവാരമാണ് അത്യാസന്ന നിലയിൽ 40കാരനായ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നില മെച്ചപ്പെട്ടെങ്കിലും കരൾ മാറ്റിവയ്ക്കൽ മാത്രമായിരുന്നു പ്രതിവിധി. ചെന്നൈ പശ്ചാത്തലമുള്ള തൃശൂർ സ്വദേശിയായ 36കാരനായ സുഹൃത്താണ് ബാലയ്ക്ക് കരൾ പകുത്തു നൽകിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |