നിർമ്മാതാവിനെതിരെ പരാതിയുമായി ബംഗാളി നടി സ്വസ്തിക മുഖർജി. ഷിബ്പൂർ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവും കൂട്ടുകാരും ഭീഷണി സന്ദേശങ്ങൾ അയച്ചതിനാണ് സ്വസ്തിക പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ലൈംഗികമായി അവർക്ക് വഴങ്ങാൻ ആവശ്യപ്പെട്ടുവെന്നും തയ്യാറായില്ലെങ്കിൽ സ്വസ്തികയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അശ്ളീല വെബ്സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തതായിപരാതിയിൽ പറയുന്നു. ഒരു മാസമായി പ്രൊഡക്ഷൻ ഹൗസിന്റെ പങ്കാളികളിലൊരാൾ തന്നെയും തന്റെ മാനേജരെയും ഭീഷണിപ്പെടുത്തുകയും ഇമെയിൽ വഴി വധഭീഷണി മുഴക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് അവർ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും സ്വസ്തിക ആരോപിച്ചു. സിനിമയുടെ പ്രമോഷനുകളിൽ പങ്കെടുക്കണമെന്ന് കരാറില്ലെന്നും അതിനുവേണ്ട പ്രതിഫലം തന്നിരുന്നില്ലെന്നും സ്വസ്തിക പറയുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമെന്ന തരത്തിലും സന്ദേശം അയച്ചുവെന്ന് കൊൽക്കത്ത ഗോൾഫ് ഗ്രീൻ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |