
അപർണരാജീവിന്റെ ഗസൽസന്ധ്യ രാഗ-താള-ഭാവലയങ്ങളുടെ കുങ്കുമം വിതറി സംഗീതപ്രേമികളെ വിസ്മയിപ്പിച്ചു. പ്രശസ്തമായ സൂര്യയുടെ പ്രൗഢവേദിയിൽ കഴിഞ്ഞദിവസം മഹാകവി ഒ.എൻ.വി. കുറുപ്പിന്റെ ചെറുമകളും പ്രശസ്ത ഗായികയുമായ അപർണ രാജീവ് പാടുമ്പോൾ സംഗീത പ്രേമികൾതിങ്ങിനിറഞ്ഞ സദസ് അക്ഷരാർത്ഥത്തിൽ ഗസ ലിന്റെ മാന്ത്രികസ്പർശംആഴത്തിലറിഞ്ഞു. ഒപ്പം നാദത്തിന്റെ താളാളഹകമായ ലയവിന്യാസം എന്ന ഗസ ൽ സങ്കല്പത്തിന്റെ പൂർണത അപർണയിൽ ദർശിക്കുകയും ചെയ്തു.മെഹ്ദിഹ ന്റെ ദുനിയാ കൈസേ പ്യാരിയിൽ ആരംഭിച്ച അപർണ്ണയുടെ
സംഗീതസഞ്ചാരം ജഗ്ജിത് സിംഗിന്റെ പ്യാർ കാ പെഹ്‌ലയിലൂടെ ഹുലാംഅലിയുടെ യേ ദിൽ യേ പാഗൽ ദിലിലെത്തിയപ്പോൾ സദസ് ഒരു മഹാഗായികയുടെ നാദവിസ്മയ സാന്നിധ്യമറിഞ്ഞു. തുടർന്ന് ഫരിദഖാനുമിന്റെ ആജ് ജാനേ
കൂടി ശ്രവിച്ചതോടെ സദസ് അതിൽ ലയിച്ചു .തികച്ചും അപ്രതീക്ഷിതമായി മലയാളത്തിലേക്കു തിരിഞ്ഞ അപർണ ബാബുരാജിന്റെ പ്രശസ്തമായ ഇന്നലെ മയങ്ങുമ്പോൾ... പാടിയപ്പോൾസദസിന് അതൊരു വേറിട്ട അനുഭവമായി. വീണ്ടും ഗുലാം അലി -ആശാബോസ്ലേയുടെ ദയാർ ഇദിൽ അവതരിപ്പിച്ചു. അതിനുശേഷം ഹരിഹരന്റെഅഹേദി ആലപിച്ചപ്പോൾ ഗസലിന്റെ ഏതുതലവും വഴങ്ങുന്ന ഗായികയാണെന്ന് അപർണ തെളിയിക്കുകയായിരുന്നു.
വീണ്ടും മലയാളത്തിലേക്കു മടങ്ങിവന്ന അപർണ സലീൽചൗധരി സംഗീതം പകർന്ന ഒ.എൻ.വി.യുടെ ശാരികേയും ജോൺസൺ ചിട്ടപ്പെടുത്തിയ ദേവാങ്കണങ്ങളും ആലപിച്ചപ്പോൾ, ഗസലിന്റെ വൈവിധ്യംആസ്വാദകർക്ക് അമൃതായി.പാരമ്പര്യ ആലാപനശൈലിയെ മാനിച്ച് ഗസ ലിന് പുതു മാനങ്ങൾ തീർത്ത അപർണ രാജീവിന്റെ ഗസൽസാന്ധ്യ ആസ്വാദകരുടെ മനംകവർന്നതായി.തബലയിൽ ജയലാലും ഹാർമോണിയത്തിൽ തങ്കരാജും ഗിത്താറിൽ
അനിലും ഫ്‌ളൂട്ടിൽ ഷാജിയും സംഗീതത്തിന് കൂട്ടുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |