പെരിന്തൽമണ്ണ: കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഗവ. നടപ്പിലാക്കുന്ന ആർ.സി.എച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലാ കളക്ടർ പ്രേംകുമാർ, അസി:കളക്ടർ മീര എന്നിവർ മങ്കട സാമൂഹികാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്‌കറലി, മെഡിക്കൽ ഓഫീസർ അബ്ദുള്ള മണിമ, ബി.ഡി.ഒ കെ.സുജാത, ഡോ:നസീറ, ഡോ: ഫാത്തിമ റഹ്മത്ത്, നേഴ്സിംഗ് സൂപ്രണ്ട് ആബിദ, എച്ച്.എസ്.എ റഷീദ്, എച്ച്.ഐ സിദ്ധിഖ് എന്നിവരുമായി ചർച്ച നടത്തി. ആർ.സി.എച്ച് പ്രോഗ്രാം കൂടുതൽ ഫലപ്രദമായി ബ്ലോക്കിൽ നടപ്പിലാക്കാനും ധാരണയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |