സാൻഫ്രാൻസിസ്കോ: ഗൂഗിളിൽ രണ്ടാം ഘട്ട പിരിച്ചുവിടലുണ്ടായേക്കുമെന്ന സൂചനയുമായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം അല്ലെങ്കിൽ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൽ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന രണ്ടാം ഘട്ട പിരിച്ചുവിടൽ അറിയിപ്പ് ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ ഓഫീസിൽ നിന്നും വിവിധ വകുപ്പുകളിലായി 450 ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായും ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പിരിച്ചുവിടലിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ പാക്കേജുകൾ നൽകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
ഓരോ സ്റ്റാഫിന്റെയും സേവനകാലയളവ് ഉൾപ്പെടെയുളള ഘടകങ്ങൾ പരിഗണിച്ച് വ്യക്തിപരമായിട്ടായിരിക്കും പാക്കേജുകൾ തീരുമാനിക്കുക. മാത്രമല്ല, ജോബ് പ്ലേസ്‌മെന്റ്, ഹെൽത്ത് കെയർ ഇൻഷ്വറൻസ് എന്നിവയിൽ സഹായം നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു.
ചെലവു ചുരുക്കൽ നടപടികളും
പിരിച്ചുവിടാൻ തീരുമാനിച്ചതിന് ശേഷം കൂടുതൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഗൂഗിൾ. ഫുഡ് അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ഗൂഗിൾ വെട്ടിക്കുറച്ചിട്ടുണ്ട്.
ജീവനക്കാർക്ക് നൽകുന്ന ആപ്പിൾ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എൻജിനീയറിംഗ് ടീമിന് മാത്രം നൽകുക എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലാപ്ടോപ്പുകളാകും നൽകുക.
ജീവനക്കാരിൽ നിന്നും ഏകദേശം 12,000 പേരെ കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. യുഎസിലെ ജീവനക്കാർക്ക് ഞങ്ങൾ ഇതിനകം ഇമെയിൽ അയച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ, പ്രാദേശിക നിയമങ്ങൾ കാരണം ഇതിന് കൂടുതൽ സമയമെടുക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |