പത്തനംതിട്ട : സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷന്റെ രണ്ടുമാസത്തെ തുക ഒന്നിച്ച് ഗുണഭോക്താക്കളുടെ വീടുകളിലെത്തി വിതരണം ചെയ്തു തുടങ്ങി. സഹകരണ വകുപ്പ് മുഖേനയാണ് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നത്. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനായി 18,71,40,400 രൂപ ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എം.പി. ഹിരൺ അറിയിച്ചു.
ജനുവരിയിലെ പെൻഷൻ വിതരണത്തിന് അനുവദിച്ച തുക, ഗുണഭോക്താക്കളുടെ എണ്ണം എന്ന ക്രമത്തിൽ:
കർഷക തൊഴിലാളി പെൻഷൻ : 91,53,600 രൂപ, (5723 പേർ).
വാർദ്ധക്യകാല പെൻഷൻ : 5,70,57,400 രൂപ, (35656 പേർ).
ഭിന്നശേഷി പെൻഷൻ : 80,84,800 രൂപ, (5053 പേർ).
അവിവാഹിത പെൻഷൻ: 916800 രൂപ, (573 പേർ).
വിധവ പെൻഷൻ : 1,82,36,000 രൂപ. (13686 പേർ).
ജനുവരിയിലെ പെൻഷൻ വിതരണത്തിനായി ആകെ ലഭിച്ചതുകയും ഗുണഭോക്താക്കളും: 9,34,48,600 രൂപ. (60691 പേർ).
ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിന് അനുവദിച്ചിട്ടുള്ള തുക, ഗുണഭോക്താക്കളുടെ എണ്ണം എന്ന ക്രമത്തിൽ:
കർഷക തൊഴിലാളി പെൻഷൻ : 91,55,200 രൂപ, (5722 പേർ).
വാർദ്ധക്യകാല പെൻഷൻ : 5,72,39,800 രൂപ, (35700 പേർ).
ഭിന്നശേഷി പെൻഷൻ : 81,00,800 രൂപ, (5063 പേർ).
അവിവാഹിത പെൻഷൻ : 9,18,400 രൂപ, (574 പേർ).
വിധവ പെൻഷൻ : 1,82,77,600 രൂപ. (13789 പേർ).
ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിനായി ആകെ ലഭിച്ച തുകയും ഗുണഭോക്താക്കളും: 9,36,91,800 രൂപ. (60848 പേർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |