കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവിൽ നിന്നെത്തിയ പതിനാലംഗ സംഘത്തിലുണ്ടായിരുന്ന അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെടെയുള്ള അഞ്ചുപേരാണ് അപകടത്തിൽപെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്, എട്ട്,ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് അശ്വന്ത് കൃഷ്ണയും, അഭിനവും.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുടുംബസമേതം കുട്ടികൾ വെള്ളച്ചാട്ടത്തിലെത്തിയത്. 14 സംഘം ടെമ്പോ ട്രാവലറിലാണ് ഇവിടെ എത്തിയത്. സംഘത്തിലുണ്ടായിരുന്നവർ കുളിക്കുന്നതിനിടെ അഞ്ചുപേർ മുങ്ങിപ്പോകുകയായിരുന്നു,കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ അഞ്ചുപേരയും പുറത്തെടുത്തെങ്കിലും ഇതിൽ രണ്ടുകുട്ടികളുടെ നില അതീവ ഗുരുതരമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |