കോഴിക്കോട്: 14കാരൻ കുളത്തിൽ മുങ്ങിമരിച്ചു. കോഴിക്കോട് വടകര താഴെങ്ങാടി ചിറയ്ക്കൽ കുളത്തിലാണ് സംഭവം. താഴെങ്ങാടി ചേരാൻ വിട അസ്‌ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം ചിറയ്ക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |