തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിംഗ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. പ്ളസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിംഗിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി, ബി.പി.എൽ, മത്സ്യബന്ധനം, ട്രാൻസ്ജെൻഡർ, ഒറ്റ രക്ഷാകർത്താവുള്ള കുട്ടികൾ എന്നീ വിഭാഗത്തിൽപ്പെടുന്നവർക്ക് സ്കോളർഷിപ്പിലൂടെ കോഴ്സ് പൂർത്തീകരിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 27. വിശദ വിവരങ്ങൾക്ക്: 0471- 2365445, 9496015002, www.reach.org.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |