തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളത്ത് നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പല ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്. പാലക്കാട് ഉൾപ്പടെയുള്ള ജില്ലകളിൽ ഇന്നും കനത്ത ചൂടുണ്ടാകും. മലമ്പുഴ ഡാം, കൊല്ലങ്കോട്, മംഗലം ഡാം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം 39 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില അനുഭവപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |