ന്യൂഡൽഹി: പോളിസി നയങ്ങൾ ലംഘിച്ചതിന് 2022ൾ ഇന്ത്യയിലെ 3500-ലധികം വായ്പ ആപ്പുകൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെന്ന് ഗൂഗിൾ. ആഗോള തലത്തിൽ, മാനദണ്ഡങ്ങൾ പാലിക്കാത്ത 1.43 മില്യൺ ആപ്പുകൾക്കെതിരേ നടപടി സ്വീകരിച്ചതായും ഗൂഗിൾ വ്യക്തമാക്കി. സംശയകരമായ 173,000 മോശം അക്കൗണ്ടുകൾ നീക്കം ചെയ്യുകയും അതിലൂടെ 2022-ൽ 2 ബില്യൺ ഡോളറിന്റെ വഞ്ചനാപരമായ ഇടപാടുകൾ തടയുകയും ചെയ്തു. നയങ്ങൾ പതിവായി അപ്ഡേറ്റ് ചെയ്തുകൊണ്ട് ആപ്ലിക്കേഷനുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാനുള്ള പരിശ്രമങ്ങളും അവലോകനങ്ങളും ഗൂഗിൾ തുടരുന്നുണ്ട്.
വായ്പ ആപ്പുകൾ നേരിട്ട് പണമിടപാട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ഉപയോക്താക്കൾക്ക് പണമിടപാട് സുഗമമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ് നൽകുന്നതെന്ന സത്യവാങ്മൂലവും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. 2023-ൽ പരസ്യങ്ങളുടെ കാര്യത്തിൽ കൂടുതലായി സ്വകാര്യതയെ മാനിക്കുന്ന സമീപനം സ്വീകരിക്കും. പുതുക്കിയ സ്വകാര്യതാ ഫീച്ചറുകൾ പരിമിതമായ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ അധികം താമസിയാതെ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാകും.
ഉയർന്ന പലിശനിരക്ക്
രജിസ്റ്റർ ചെയ്യാത്തതും തട്ടിപ്പുകൾ നടത്തുന്നതുമായ ഇത്തരം ആപ്പുകളുടെ എണ്ണം വർദ്ധിച്ചു വരുന്നത് സർക്കാരിനെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആർ.ബി.ഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയുമൊക്കെ (ഇ.ഡി) ആശങ്കയിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്കിലാണ് ഇവർ വായ്പ നൽകുന്നത്.
പുതിയ നയം അടുത്ത മാസം
വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾ ഉപഭോക്താക്കളുടെ കോൺടാക്‌റ്റുകൾ, ലൊക്കേഷൻ, ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ കോൾ ലോഗുകൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യരുതെന്ന് ഗൂഗിൾ ഈ മാസം ആദ്യം പുറത്തിറക്കിയ വ്യക്തിഗത വായ്പാ നയത്തിൽ വ്യക്തമാക്കുന്നു. പുതിയ നയം 2023 മെയ് 31 മുതൽ പ്രാബല്യത്തിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |