പെരിന്തൽമണ്ണ: ഡൽഹിയിലെ ഹീരാലാൽ പബ്ലിക് സ്കൂൾ മൈതാനത്ത് സമാപിച്ച ഒന്നാമത് ഫാസ്റ്റ് ഫൈവ് നാഷണൽ നെറ്റ്ബാൾ (സബ്ജൂനിയർ - ആൺ) ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാംസ്ഥാനം.
ലൂസേഴ്സ് ഫൈനലിൽ കേരളം രാജസ്ഥാനെ തോൽപ്പിച്ചു.
സ്കോർ: 22-17. കേരളത്തിനായി അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥികളായ നോയൽ, (ക്യാപ്റ്റൻ), അഭിഷേക്, സനയ് റെന്നിച്ചൻ എന്നിവർ ജഴ്സിയണിഞ്ഞു. ഇവരെല്ലാം പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി താരങ്ങളാണ്. അഖിൽ സേവ്യർ, നിഖിൽ രാജ് എന്നിവർ പരിശീലകരും യു.പി.സാബിറ ടീം മാനേജരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |