ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മാസവും രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ (19 കിലോഗ്രാം) വില കുറച്ചു. 171.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് 350.50 രൂപ വർദ്ധിപ്പിച്ചിരുന്നു. പിന്നീട് ഏപ്രിലിൽ 92 രൂപ കുറച്ചതിന് ശേഷമാണ് ഈ മാസം 171.50 രൂപ കുറച്ചത്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് മാർച്ചിൽ 50 രൂപ വർധിപ്പിച്ചെങ്കിലും പിന്നീട് കുറച്ചിട്ടില്ല.
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വില
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് (19 കിലോഗ്രാം)കൊച്ചിയിലെ വില 1,863 രൂപയായി. നേരത്തേ വില 2,034.50 രൂപയായിരുന്നു. കോഴിക്കോട്ട് 1,895 രൂപയും തിരുവനന്തപുരത്ത് 1,884 രൂപയുമാണ് പുതുക്കിയ വില.
വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് (14.2 കിലോഗ്രാം)കൊച്ചിയിൽ 1,110 രൂപയാണ് വില. കോഴിക്കോട്ട് 1,111.5 രൂപയും തിരുവനന്തപുരത്ത് 1,112 രൂപയുമാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |