കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ 2022ലെ സംസ്ഥാന ദൃശ്യകലാ പുരസ്‌കാരങ്ങൾക്ക് അമീൻ ഖലീൽ (ചിത്രം), കെ.എസ്. പ്രകാശൻ (ഡ്രോയിംഗ്), കെ.ആർ. ഷാൻ (ശില്പം), ശ്രീജ പള്ളം (ചിത്രം), കെ.എസ്. ശ്രീനാഥ് (ന്യൂ മീഡിയ), അനു ജോൺ ഡേവിഡ് (ഫോട്ടോഗ്രഫി), കെ. ഉണ്ണികൃഷ്ണൻ (കാർട്ടൂൺ) എന്നിവർ അർഹരായി. ഇവർക്ക് 50,000 രൂപയും ബഹുമതിപത്രവും വത്സൻ കൂർമ കൊല്ലേരി രൂപകല്പന ചെയ്ത മെമന്റോയും ലഭിക്കും.
ഓണറബിൾ മെൻഷൻ അവാർഡ് (25,000 രൂപയും ബഹുമതിപത്രവും): എസ്.അമ്മു (ഗ്രാഫിക് പ്രിന്റ്), ഹെൽന ജോസഫ് (ന്യൂ മീഡിയ), മുഹമ്മദ് യാസിർ (ചിത്രം), വി.ജെ. റോബർട്ട് (ശില്പം), ഡി. മനോജ് (ഫോട്ടോഗ്രഫി), കെ.ബി. മധുസൂദനൻ (കാർട്ടൂൺ), കെ.എം. ശിവകുമാർ (കാർട്ടൂൺ).
ലാൻഡ്‌സ്‌കേപ്പ് വിഭാഗത്തിൽ വിജയരാഘവൻ എൻഡോവ്‌മെന്റ് (സ്വർണ്ണമെഡൽ) പുരസ്‌കാരത്തിന് കെ.എൻ. വിനോദ്കുമാറും രാജൻ എം. കൃഷ്ണൻ അവാർഡിന് ടി.സി. വിവേകും അർഹരായി.
കലാ വിദ്യാർത്ഥികൾക്കുള്ള പതിനായിരം രൂപയുടെ പ്രത്യേക പുരസ്‌കാരം നേടിയവർ: അഭിജിത്ത് ഉദയൻ (രാജാ രവിവർമ്മ കോളേജ്, മാവേലിക്കര), അഞ്ചലോ ലോയ് (ആർ.എൽ.വി കോളേജ്, തൃപ്പൂണിത്തുറ), പി.എസ്. ഹെലൻ (ആർ.എൽ.വി കോളേജ് ), കാവ്യ എസ്. നാഥ് (ആർ.എൽ.വി കോളേജ് ), കിരൺ ഇ.വി.എസ് (ഗവ. കോളേജ് ഓഫ് ഫൈൻ ആർട്‌സ്, തൃശൂർ).
സ്‌പെഷ്യൽ ജൂറി അവാർഡ്: പി.എ. അബ്ദുള്ള (ഇൻസ്റ്റലേഷൻ), അനിൽകുമാർ ദയാനന്ദ് (ന്യൂ മീഡിയ), പ്രവീൺ പ്രസന്നൻ (ന്യൂ മീഡിയ), സുധീഷ് കോട്ടേമ്പ്രം (ന്യൂ മീഡിയ).
അവാർഡ് വിതരണം ഡർബാർ ഹാൾ മൈതാനത്ത് 29ന് നടക്കുമെന്ന് അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |