മകന്റെ മരണ ശേഷം അച്ഛൻ മരുമകളെ വിവാഹം ചെയ്തു. ഉത്തരേന്ത്യയിലാണ് സംഭവം. വിവാഹ ശേഷം ഇരുവരും അമ്പലത്തിൽ നിന്നും പുറത്ത് വരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. @Itz_Kainat__ എന്ന ട്വിറ്റർ ഐഡിയിൽ നിന്നാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. രണ്ട് യുവാക്കൾ ചേർന്ന് ഇവരെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. രണ്ട് ലക്ഷത്തിലധികം പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
വിവാഹം കഴിഞ്ഞ് അമ്പലത്തിൽ നിന്ന് ഇരുവരും ഇറങ്ങി വരുമ്പോൾ ക്യാമറയുമായി യുവാക്കൾ അടുത്തെത്തുന്നു. തുടർന്ന് ഇരുവരോടും മാറി മാറി ചോദ്യങ്ങൾ ചോദിക്കുന്നുമുണ്ട്. ഭർത്താവ് മരിച്ചതിനാൽ മറ്റാരുമില്ലെന്നും അതിനാലാണ് ഇത്രയും പ്രായമുണ്ടായിട്ടും അമ്മായിയച്ഛനെ വിവാഹം കഴിക്കുന്നതെന്നുമാണ് യുവതി പറയുന്നത്. തനിക്ക് 25 വയസാണെന്നും അമ്മായിയച്ഛന് 45 വയസാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.
बेटा मर गया तो ससुर ने बहू से शादी कर ली !
— Kainat Ansari (@Itz_Kainat__) April 29, 2023
टनाटनी लोग हमेशा सुर्खियों में रहते हैं !!😝😂😜 pic.twitter.com/2iscykiB4u
ഇതിന്റെ ആറര മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ഇവർ യൂട്യൂബിലും പങ്കുവച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. 'ഇവർക്ക് പ്രശ്നമില്ലെങ്കിൽ പിന്നെന്താണ് നിങ്ങളുടെ പ്രശ്നം', 'ഇത് വ്യാജ വീഡിയോയാണ്', 'ഈ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുക്കണം' എന്നുൾപ്പെടെയാണ് കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |